ന്യൂഡൽഹി: ജി-20 രാജ്യങ്ങളിലേയും അയൽരാജ്യങ്ങളിലേയും സ്ഥാനപതിമാരുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വെള്ളിയാഴ്ച ഡൽഹിയിലെ താജ് പാലസ് ഹോട്ടലിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിന്റെ വിദേശ നയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് വിദേശകാര്യ വിഭാഗത്തിന്റെ തലവനും മുൻ മന്ത്രിയുമായ ആനന്ദ് ശർമ്മയാണ് പരിപാടിയുടെ ആസൂത്രകൻ. അയൽ രാജ്യങ്ങളിലെ സ്ഥാപനപതിമാരേയും മുതിർന്ന നയതന്ത്രജ്ഞരേയും ക്ഷണിച്ചിരുന്നെങ്കിലും പാകിസ്താൻ പ്രതിനിധികൾക്ക് ക്ഷണമുണ്ടായിരുന്നില്ല. കൂടിക്കാഴ്ചയുടെ പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും. അഫ്ഗാനിസ്ഥാൻ, ചൈന, നേപ്പാൾ, ശ്രീലങ്ക, ദക്ഷിണ കൊറിയ തുടങ്ങിയ പ്രധാന ഏഷ്യൻ രാജ്യങ്ങളുടെ പ്രതിനിധികളെല്ലാം കൂടിക്കാഴ്ചയിൽ പങ്കെടുക്കും. Content Highlights:Rahul Gandhi's meet with envoys of G20 nations called off after Pulwama attack
from mathrubhumi.latestnews.rssfeed http://bit.ly/2N8V8Xn
via
IFTTT
No comments:
Post a Comment