ന്യൂഡൽഹി: 30 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇറാഖിലേക്കുള്ള വിമാന സർവീസ് പുനഃരാരംഭിച്ച് എയർ ഇന്ത്യ. ഷിയാ തീർഥാടകരുമായി ഉത്തർപ്രദേശിലെ ലഖ്നൗവിൽനിന്ന് പുറപ്പെട്ട വിമാനം വ്യാഴാഴ്ച നജാഫ് വിമാനത്താവളത്തിലിറങ്ങി. വിമാനജീവനക്കാരെയും തീർഥാടകരെയും ഇറാഖി ഉദ്യോഗസ്ഥർ സ്വീകരിച്ചു. ഷിയാ വിഭാഗക്കാരുടെ തീർഥാടനകേന്ദ്രമാണ് നജാഫ്. കഴിഞ്ഞ 30 വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിൽനിന്ന് ഒരു വിമാനം ഇറാഖിൽ ഇറങ്ങുന്നുതെന്ന് ഇറാഖിലെ ഇന്ത്യൻ അംബാസിഡർ പ്രദീപ് സിങ് രാജ്പുരോഹിത് പറഞ്ഞു. ഇറാഖിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയെയും കുവൈത്ത് ആക്രമണത്തെ തുടർന്ന് സദ്ദാം ഹുസൈനെതിരെ ഏർപ്പെടുത്തിയ നിയന്ത്രണവും ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് അവിടേക്കുള്ള വിമാനസർവീസ് ഇന്ത്യ നിർത്തിവെച്ചിരുന്നത്. content highlights:air india resumes service to iraq after 30 years
from mathrubhumi.latestnews.rssfeed http://bit.ly/2SXWYjy
via
IFTTT
No comments:
Post a Comment