തിരഞ്ഞെടുപ്പിനായി ക്ലസ്റ്റർ; അടിത്തറയൊരുക്കി ബി.ജെ.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

തിരഞ്ഞെടുപ്പിനായി ക്ലസ്റ്റർ; അടിത്തറയൊരുക്കി ബി.ജെ.പി.

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനായി ബി.ജെ.പി. ഒരുക്കുന്നത് ഓരോ വോട്ടർമാരിലും പ്രവർത്തകരുടെ സാന്നിധ്യമുറപ്പാക്കിയുള്ള കർമപദ്ധതികൾ. വോട്ടർപട്ടികയിലെ ഒരു പേജിന്റെ ചുമതല 'പേജ് പ്രമുഖി'ന് നൽകുന്നതാണ് ഇതിന്റെ ആദ്യപടി. നാല് ലോക്സഭാമണ്ഡലങ്ങളെ ഓരോ ക്ലസ്റ്ററാക്കി തിരിച്ചിട്ടുമുണ്ട്. ബൂത്തുതലംമുതൽ മേഖലാതലംവരെയുള്ള ക്രമീകരണമാണ് സ്ഥാനാർഥിനിർണയത്തിന് മുമ്പുവരെ ചിട്ടപ്പെടുത്തിയിട്ടുള്ളത്. പേജ് പ്രമുഖിന് മുകളിൽ 11 അംഗ ബൂത്ത് കമ്മിറ്റിയുണ്ടാകും. അഞ്ച് ബൂത്തുകൾ ചേർന്നുള്ള 'ശക്തികേന്ദ്ര'മാണ് അടുത്തതലം. ഓരോ ശക്തികേന്ദ്രയ്ക്കും ഒരു പ്രമുഖിനെയും നിശ്ചയിച്ചിട്ടുണ്ട്. ഇതിനുപുറമേ പഞ്ചായത്ത്, നിയോജകമണ്ഡലം, ലോക്സഭാമണ്ഡലം തലത്തിലും കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്. അഞ്ച് ക്ളസ്റ്ററുകൾ തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കണ്ണൂർ എന്നിങ്ങനെ അഞ്ച് ക്ലസ്റ്ററാണുള്ളത്. ഓരോ ക്ലസ്റ്ററിനും ഓരോ സംസ്ഥാനനേതാക്കൾക്ക് ചുമതലയുണ്ട്. ഇതിനുപുറമേ മൂന്ന് മേഖലകളാക്കി തിരിച്ച് ക്ലസ്റ്റർ പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള ചുമതല മൂന്ന് സംസ്ഥാന ജനറൽ സെക്രട്ടറിമാർക്ക് നൽകി. എ.എൻ. രാധാകൃഷ്ണൻ (ഉത്തരമേഖല), കെ. സുരേന്ദ്രൻ (മധ്യമേഖല), എം.ടി. രമേശ് (ദക്ഷിണമേഖല) എന്നിവർക്കാണ് ഈ ചുമതല. ക്ളസ്റ്റർ വിലയിരുത്തലിന് ദേശീയ നേതാക്കൾ ഓരോ ക്ലസ്റ്ററിലെയും പ്രചാരണം ദേശീയനേതാക്കൾ നേരിട്ടെത്തി വിലയിരുത്തും. ദേശീയ അധ്യക്ഷൻ അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ ശിവശങ്കർ പ്രസാദ്, നിർമലാ സീതാരാമൻ എന്നിവരാണ് അഞ്ച് ക്ലസ്റ്ററുകളുടെ പ്രവർത്തനം പരിശോധിക്കുക. ഫെബ്രുവരി പകുതിയോടെ ഇവർ കേരളത്തിലെത്തും. ആദ്യഘട്ടത്തിൽ രണ്ടുരീതിയിലാണ് ദേശീയനേതാക്കളുടെ പരിപാടി ക്രമീകരിച്ചിട്ടുള്ളത്. ഒരു ക്ലസ്റ്ററിനുകീഴിലെ ശക്തികേന്ദ്ര പ്രമുഖ്മാരുടെ യോഗം വിളിച്ച് കാര്യങ്ങൾ വിലയിരുത്തും. രണ്ടാമതായി ഏതെങ്കിലും ഒരു ലോക്സഭാമണ്ഡലത്തിലെ പേജ് പ്രമുഖ്മാരുമായി കൂടിക്കാഴ്ച നടത്തും. പ്രാധാന്യം പത്തനംതിട്ടയ്ക്ക് ശബരിമല തിരഞ്ഞെടുപ്പുവിഷയമാകുന്നതിനാൽ പത്തനംതിട്ട മണ്ഡലം ഏറെ പ്രാധാന്യത്തോടെയാണ് ബി.ജെ.പി. കാണുന്നത്. ഇവിടെ വിശ്വാസികളെ കൂടെനിർത്താനാകുന്ന പൊതുസ്ഥാനാർഥിയെയാണ് തേടുന്നത്. പാർട്ടി സ്ഥാനാർഥിയാണെങ്കിൽ എം.ടി. രമേശിനെയാണ് പരിഗണിക്കുന്നത്. വോട്ടർപട്ടികയിലുൾപ്പെട്ട എല്ലാവരിലും പ്രചാരണമെത്തിക്കാൻ 25,000 പേജ് പ്രമുഖ്മാരെ പത്തനംതിട്ടയിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 14-ന് യോഗി ആദിത്യനാഥ് പത്തനംതിട്ടയിലെത്തും. അദ്ദേഹം പേജ് പ്രമുഖ്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനൊപ്പം തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളടങ്ങിയ ക്ലസ്റ്ററിലെ ശക്തികേന്ദ്ര പ്രമുഖ്മാരുടെ യോഗവും യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിൽ നടക്കും. Content Highlights:bjp kerala loksabha election plannings


from mathrubhumi.latestnews.rssfeed http://bit.ly/2UC7REy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages