കോഴിക്കോട്: അത്യാധുനിക ഇഞ്ചിയും മഞ്ഞളും മുതൽ തനിനാടൻ ചേനവരെ ഇതിലുണ്ട്. നാടോടിക്കാറ്റിലെ ദാസനും വിജയനും പവനായിയുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വിത്ത് വിതരണം ട്രോളിലൂടെ പുറത്ത് വന്നപ്പോൾ അത് കേവലം തമാശ മാത്രമായില്ല. വികസന പ്രവർത്തന ആശയ വിനിമയത്തിന്റെ പുതിയൊരു മാതൃകയായും മാറി. അരുൺ കുമാർ സമസ്ത മേഖലയിലും ട്രോളുകൾ കൈയടക്കിയതോടെയാണ് കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് മെമ്പർ കെ.എസ് അരുൺകുമാർ വികസനമാതൃകയിലും ട്രോൾ പോസ്റ്റുകൾ എന്ന ചിന്തയിലേക്കെത്തിയത്. തുടർന്ന് ഓരോ പദ്ധതികളും ട്രോളിലൂടെ പുറത്ത് വന്നതോടെ ജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യതയും ലഭിച്ചു. നിങ്ങളുടെ പഞ്ചായത്തിൽ നല്ല ഒന്നാന്തരം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത് എത്രപേർ അറിഞ്ഞുകാണും. അതുമല്ലെങ്കിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം, തെങ്ങിൻ തൈകൾക്കും വാഴക്കന്നുകൾക്കുമുള്ള അപേക്ഷ. ഇങ്ങനെ പഞ്ചായത്ത് മുന്നോട്ട് വെക്കുന്ന പല പദ്ധതികളും ജനങ്ങളിലേക്കെത്താതെ അർഹമായ ആനുകൂല്യം നഷ്ടപ്പെട്ടവരുടെ കണക്കെടുക്കയാണെങ്കിൽ അത് എണ്ണിത്തിട്ടപ്പെടുത്താൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും. ഈയൊരു സാഹചര്യത്തിലാണ് താൻ ട്രോളുകളെ പരീക്ഷിക്കാൻ തുടങ്ങിയതെന്ന് അരുൺകുമാർ പറയുന്നു. ഗ്രാമസഭകളിലടക്കം പലപ്പോഴും മുതിർന്നവർ മാത്രമാണ് എത്തുന്നത്. യുവാക്കളൊന്നും ആ ഭാഗത്തേക്ക് പോലും വരുന്നില്ല. അതുകൊണ്ട് തന്നെ യുവാക്കളെ കൂടുതൽ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അരുൺകുമാർട്രോളുകളിലേക്ക് തിരിഞ്ഞത്. വികസന പദ്ധതികൾ ട്രോളുകളിലൂടെ ജനങ്ങളിലെക്കെത്തിക്കാൻ തുടങ്ങിയതോടെ കൂടുതൽ പേർ പദ്ധതിയെ കുറിച്ച് അന്വേഷിച്ച് വരാനും ആനുകൂല്യങ്ങൾ ലഭിക്കുമോ എന്ന് ശ്രമിക്കുയും ചെയ്യുന്നുണ്ട്. ഇതുവരെ ഏകദേശം 20 ഓളം ട്രോളുകാണ് ഇത് സംബന്ധിച്ച് അരുൺകുമാർ ഇറക്കി കഴിഞ്ഞത്. 2018-2019 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഇത് കൂടുതൽ സജീവമാക്കാനാണ് പദ്ധതിയെന്നും അരുൺ പറയുന്നു. കൂടരഞ്ഞിഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ കക്കാടംപൊയിലിലെ താമസക്കാരനാണ് അരുൺകുമാർ. ഫെയ്സ്ബുക്കിൽ സജീവമാണെങ്കിലും പുതിയ ആശയ വിനിമയ സംവിധാനവുമായി മുന്നോട്ട് പോവാൻ തുടങ്ങിയതോടെയാണ് അരുൺകുമാർ ശ്രദ്ധേയനായത്. വികസന പ്രവർത്തനങ്ങളാണ് ട്രോൾ വിഷയം എന്നിരിക്കെ അരുണിന്റെ പുതിയ ട്രോളുകൾക്കായി കാത്തിരിക്കുകയാണ് കൂടരഞ്ഞിയിലെ നാട്ടുകാർ.
from mathrubhumi.latestnews.rssfeed http://bit.ly/2thRAt2
via
IFTTT
No comments:
Post a Comment