ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള പ്രത്യാക്രമണം നേരിടാൻ തയ്യാറാവണമെന്ന് പാക് അധീന കശ്മീരിലെ ജനങ്ങൾക്ക്പാകിസ്താൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.സംഘങ്ങളായുള്ള കൂടിച്ചേരൽ ഒഴിവാക്കാനും ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനായി ബങ്കറുകൾ നിർമിക്കാനും രാത്രിയിൽ അനാവശ്യമായി ലൈറ്റുകൾ തെളിയിക്കാതിരിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതർക്ക് വിവരം കൈമാറാനും ജനങ്ങൾക്ക് നിർദേശം നൽകിയതായാണ് ലഭ്യമായ വിവരം. പുൽവാമയിൽ 40 സൈനികരുടെ ജീവഹത്യയ്ക്കിടയാക്കിയ ചാവേറാക്രമണത്തിലെ പാക് പങ്കിനെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. എന്നാൽ പാകിസ്താന്ആക്രമണത്തിൽ ഉത്തരവാദിത്തമില്ലെന്നായിരുന്നു പാക് നിലപാട്. ഭിംബർ, നീലം, റാവൽകോട്ട്, ഹവേലി, കോട്ലി, ഝലം എന്നീ മേഖലകളിൽ ആക്രമണസാധ്യത കൂടുതലാണെന്നും ജനങ്ങൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നുമാണ് പാകിസ്താന്റെ അറിയിപ്പ്. 2016 ൽ ഉറി പ്രവിശ്യയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ദിവസങ്ങൾക്കുള്ളിൽ അതിർത്തി പ്രദേശത്തെ ഭീകരത്താവളങ്ങൾക്ക് നേരെ ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നു. കൂടാതെ പാകിസ്താനെ പൂർണമായും ഒറ്റപ്പെടുത്തുന്നതിനുള്ള ശക്തമായ നീക്കങ്ങൾ ഇന്ത്യ നടത്തുകയും ചെയ്തു.1960 ലെ സിന്ധു നദീജലകരാർ പ്രകാരം ഇന്ത്യയ്ക്ക് പൂർണാവകാശമുള്ള കിഴക്കൻ നദികളിൽ നിന്ന് പാകിസ്താന് നൽകി വന്നിരുന്ന ജലവിഹിതം നിർത്തലാക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.പാകിസ്താന്റെ ഉറ്റവ്യാപാരപങ്കാളി പദവി ഇന്ത്യ പിൻവലിക്കുകയും പാകിസ്താനിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് 200 ശതമാനം എക്സൈസ് തീരുവ ചുമത്തുകയും ചെയ്തിട്ടുണ്ട്. Content Highlights: Pakistan warns PoK residents along Loc of Indian attack, Pulwama Attack
from mathrubhumi.latestnews.rssfeed https://ift.tt/2Tf5MRU
via
IFTTT
No comments:
Post a Comment