തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക കൈമാറിയെന്ന മുന്‍ നിലപാട് മാറ്റി പി.എസ് ശ്രീധരന്‍പിള്ള. സ്ഥാനാര്‍ത്ഥി പട്ടിക കൈമാറിയെന്ന് താന്‍ പറഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക കൈമാറാന്‍ താന്‍ ഡല്‍ഹിക്ക് പോയിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്ന വിമര്‍ശനം ആര്‍ക്കെങ്കിലും ഉള്ളതായി തനിക്ക് അറിയില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായതോടെയാണ് ശ്രീധരന്‍പിള്ളയുടെ നിലപാട് മാറ്റം. ബി.ജെ.പിയില്‍ ആലോചിക്കാതെ ശ്രീധരന്‍പിള്ളയും സംഘടനാ ചുമതലയുള്ള ബി.എല്‍ സന്തോഷും ചേര്‍ന്ന് സാധ്യതാ പട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറിയെന്നാണ് ബി.ജെ.പിയിലെ വിമര്‍ശനം. ശ്രീധരന്‍പിള്ളയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് വി. മുരളീധര വിഭാഗം ബി.ജെ.പി കോര്‍ കമ്മറ്റിയില്‍ നിന്നു വിട്ടുനിന്നു.
ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വി. മുരളീധരന്‍, പി.കെ കൃഷ്ണദാസ് എന്നിവരുടെ അനുയായികള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പിള്ള നിലപാട് മാറ്റിയത്. എന്‍.ഡി.എ ഘടകകക്ഷികളുമായി എകദേശ ധാരണ ആയിട്ടുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണോ എന്ന് ബി.ജെ.പി തീരുമാനിക്കുമെന്നും ശ്രീരന്‍പിള്ള പറഞ്ഞു.
from mangalam.com http://bit.ly/2tqRmQ4
via IFTTT
No comments:
Post a Comment