പുല്‍വാമ ആക്രമണം: പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു; പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

പുല്‍വാമ ആക്രമണം: പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു; പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് സൈനികര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. ശനിയാഴ്ചയാണ് യോഗം ചേരുക. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന ആദ്യ സര്‍വ്വകക്ഷിയോഗമാണിത്. തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കാനും ഏകകണേ്ഠനയുള്ള പിന്തുണ തേടുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നത്.

പത്താന്‍കോട്ട്, ഉറി, നഗ്രോട്ട ഭീകരാക്രമണങ്ങള്‍ നടന്നപ്പോള്‍ പോലും സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. 2016 സെപ്തംബറില്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം സര്‍ക്കാര്‍ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധിയോഗം വിളിച്ചിരുന്നു. എന്നാല്‍ ആക്രമണത്തെ കുറിച്ച് വിശദീകരിക്കുക മാത്രമാണ് ചെയ്തത്. ചര്‍ച്ച നടത്തിയിരുന്നില്ല.

സൗഹൃദ രാഷ്ട്ര പദവിയില്‍ നിന്ന് പാകിസ്താനെ മാറ്റാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി അധ്യക്ഷനായ സെക്യുരിറ്റി കാബിനറ്റ് കമ്മിറ്റി യോഗത്തിനു ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ ശക്തികളുടെ നിസംശയമായ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി ജെയ്റ്റ്‌ലി പറഞ്ഞു.

ഈ ദുര്‍ഘട സമയത്ത് സര്‍ക്കാരിനും സൈന്യത്തിനും എല്ലാ പിന്തുണയും നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.



from mangalam.com http://bit.ly/2SGIjKg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages