ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് കനത്ത സുരക്ഷാ വീഴ്ചയെന്ന് വിമര്‍ശിച്ച് കശ്മീരിലെ മുന്‍ ഡി.ജി.പി എസ്.പി വെയ്ദ്. സൈനികരെ ദീര്‍ഘദൂരം റോഡ് മാര്‍ഗം കൊണ്ടു പോകരുതെന്ന് താന്‍ മുന്നറിയിപ്പ് മുന്‍പ് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് വെയ്ദ് പറഞ്ഞു. പുല്‍വാമയില്‍ നടന്നത് പോലെയുള്ള ഭീകരാക്രമണങ്ങള്‍ തടയാനാണ് താന്‍ ഈ നിര്‍ദ്ദേശം നേരത്തെ നല്‍കിയിട്ടുള്ളതെന്നും വെയ്ദ് പറഞ്ഞു.
ഇന്നലെ ആക്രമിക്കപ്പെട്ട സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തില്‍ 2500 സി.ആര്‍.പി.എഫുകാരാണ് ഉണ്ടായിരുന്നത്. 78 വാഹനങ്ങളിലായാണ് സി.ആര്‍.പി.എഫ് സംഘം യാത്ര പുറപ്പെട്ടത്. വലിയ സംഘമായി സൈനികരെ കൊണ്ടു പോകുമ്പോള്‍ റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശമുണ്ടായിരുന്നത്. എന്നാല്‍ ഇത് മറികടന്നാണ് സൈനികരുമായി റോഡ് മാര്‍ഗം പോയത്.
കശ്മീരില്‍ റോഡുകള്‍ അടച്ചിടുന്നതിനെ തുടര്‍ന്ന യാത്ര വൈകാതിരിക്കാനും ആക്രമണ ഭീഷണി ഒഴിവാക്കാനുമാണ് സൈനികരെ വ്യോമമാര്‍ഗം കൊണ്ടു പോകണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കശ്മീരിലെ സുരക്ഷ അവലോകനം ചെയ്യാനുള്ള യോഗങ്ങളില്‍ വെയ്ദ് ഇക്കാര്യം ഒന്നിലേറെ തവണ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. പലപ്പോഴും വ്യോമമാര്‍ഗമുള്ള യാത്രയുടെ ചെലവ് ചൂണ്ടിക്കാട്ടിയാണ് വെയ്ദിന്റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞിട്ടുള്ളത്.
1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് എസ്.പി വെയ്ദ്. 2016 ഡിഡംബര്‍ മുതല്‍ 2018 സെപ്റ്റംബര്‍ വരെ കശ്മീര്‍ പോലീസ് മേധാവിയായിരുന്നു. നിലവില്‍ കശ്മീരിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ്.
from mangalam.com http://bit.ly/2S7uGyB
via IFTTT
No comments:
Post a Comment