കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി; വേണ്ടന്ന് ഡി.സിസി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി; വേണ്ടന്ന് ഡി.സിസി

കാസർകോട്: കല്ല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തരുടെ വീടുകൾ സന്ദർശിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ്. വിഷയത്തിൽ സിപിഎം നേതാക്കൾ കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുടെ സന്ദർശനം അനുവദിക്കാനാകില്ല എന്ന നിലപാടിലാണ് കാസർഗോഡ് ഡി.സിസി. കഴിഞ്ഞ ദിവസം രാത്രി സിപിഎം ജില്ലാ സെക്രട്ടി എം.വി. ബാലകൃഷ്ണൻ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ ബന്ധപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസുകാരുടെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് താത്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന് മറുപടി ഇതുവരെ ഡിസിസി പ്രസിഡന്റ് സിപിഎമ്മിന് നൽകിയിട്ടില്ല. എന്നാൽ അത്തരത്തിലൊരു നീക്കം അനുവദിക്കാൻ തങ്ങൾക്ക് സാധിക്കില്ല എന്നാണ് ഹക്കീം കുന്നിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. പ്രാദേശികമായ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകം, പ്രവർത്തകർക്കിടയിൽ വികാരമുണ്ട്. അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ പാർട്ടിക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സാധിക്കില്ലെന്നും ഹക്കീം കുന്നിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിലേക്ക് പോയേക്കില്ല എന്നാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെത്തുടർന്ന് അന്തരീഷം കലുഷിതമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച ജില്ലയിലെത്തും. രാവിലെ 10-ന് കാസർകോട്ട് സി.പി.എമ്മിന്റെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിടലും 11-ന് കാഞ്ഞങ്ങാട്ട് സർക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനവുമാണ് പരിപാടി. കൊല്ലപ്പട്ടവരുടെ വീടുസന്ദർശനം പരിപാടിയിലില്ല. നിലവിലെ അന്തരീഷത്തിൽ സന്ദർശിക്കാൻ ഉദ്ദേശ്യമില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ അറിയിച്ചു. കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് ഒരു കിലോമീറ്റർ അകലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തുന്നുണ്ട്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഡിവൈ.എസ്.പി. ഓഫീസിലേക്കാണ് മാർച്ച്. Content Highlights:Kasargode Double Murder, CM may Visit youth Congres activists house


from mathrubhumi.latestnews.rssfeed https://ift.tt/2TXSOW4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages