തിരുവനന്തപുരം: സാഹിത്യകാരി കെ.ആര്‍ മീരയ്‌ക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം. ഡി.ജി.പിക്ക് സംസ്ഥാന വനിതാ കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. കെ.ആര്‍ മീരയ്‌ക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എയുടെ അണികള്‍ നടത്തിയ സൈബര്‍ ആക്രമണത്തിനെതിരെ പരാതി ലഭിച്ചിരുന്നു. കെ.ആര്‍ മീരയും വി.ടി ബല്‍റാം എം.എല്‍.എയും തമ്മില്‍ നടന്ന വാഗ്‌വാദത്തെ തുടര്‍ന്നാണ് ബല്‍റാം അണികള്‍ സൈബര്‍ ആക്രമണം തുടങ്ങിയത്.
തീര്‍ത്തും അസഭ്യവും കേട്ടാലറയ്ക്കുന്ന തെറിവിളികളോടെയുമാണ് എം.എല്‍.എയുടെ അണികള്‍ മീരയെ നേരിട്ടത്. ഇതിനെതിരെ മീര പരാതി നല്‍കിയിരുന്നു. പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച എഴുത്തുകാരിയാണ് കെ.ആര്‍ മീര. എന്നാല്‍ മീരയുടെ പ്രതികരണം പോരെന്ന് ആരോപിച്ചാണ് ബല്‍റാം ഫെയ്‌സ്ബുക്ക് പോര് തുടങ്ങിയത്. തുടര്‍ന്ന് മീര ഇതിന് നല്‍കിയ മറുപടി എം.എല്‍.എയെയും അണികളെയും ചൊടിപ്പിച്ചു.
ഇതിന് പിന്നാലെ മീരയെ അപഹിച്ച് ബല്‍റാം രംഗത്ത് വന്നു. പോ മോളെ മീരേ എന്ന് പറയാനാഗ്രഹിക്കുന്നവര്‍ പേര് ഭേദഗതിപ്പെടുത്തരുതെന്നും ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നുമായിരുന്നു ബല്‍റാമിന്റെ ആഹ്വാനം. അസഭ്യം വിളിക്കാന്‍ പരോക്ഷ ആഹ്വാനം നല്‍കുന്ന എം.എല്‍.എയുടെ പോസ്റ്റിനെതിരെ ടി. സിദ്ദിഖ് അടക്കമുള്ളവര്‍ രംഗത്ത് വന്നുവെങ്കിലും കെ.ആര്‍ മീരയ്‌ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്.
from mangalam.com https://ift.tt/2GLQw9y
via IFTTT
No comments:
Post a Comment