ബാലാകോട്ടിലെ ഭീകരതാവളം നിയന്ത്രിച്ചിരുന്നത് യൂസഫ് അസര്‍, വ്യോമസേന ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് പ്രധാനികളെല്ലാം കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

ബാലാകോട്ടിലെ ഭീകരതാവളം നിയന്ത്രിച്ചിരുന്നത് യൂസഫ് അസര്‍, വ്യോമസേന ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് പ്രധാനികളെല്ലാം കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാകോട്ടില്‍ ഭീകരതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്റപോള്‍ തലയ്ക്ക് വിലയിട്ട ഭീകരരും. ബാലാകോട്ടിലെ ക്യാംപ് നിയന്ത്രിച്ചത് യൂസഫ് അസര്‍ എന്ന മുഹമ്മദ് സലിം എന്നറിയപ്പെടുന്ന ഉസ്താദ് ഗോഹറിയാണ് ഇതില്‍ പ്രധാനി. ഇയാളെ ആയിരുന്നു വ്യോമസേന പ്രധാനമായും ഉന്നമിട്ടതും.

ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ തലവനായ മസൂദ് അസറിന്റെ അടുത്ത ബന്ധുവാണ് ഇയാള്‍. സംഘടനയിലേക്ക് പുതുതായി തെരഞ്ഞെടുത്ത 60 ഓളം ഭീകരരെ ഇയാളുടെ നേതൃത്വത്തില്‍ വനമേഖലയിലെ ഹില്‍ടോപ്പിലുള്ള ഭീകരക്യാംപില്‍ പരിശീലനം നല്‍കി വരികയായിരുന്നു. ഇന്ത്യയെ ആക്രമിക്കാനുള്ള പരിശീലനത്തിലായിരുന്നു ഇവര്‍.
[IMG]
മൗലാന അമര്‍, മൗലാന തല്‍ഹ സെയ്ഫ് എന്നിവരാണ് ജെയ്‌ഷെ മുഹണ്ണമദിന്റെ ഓപറേഷന്‍ വിഭാഗം നിയന്ത്രിക്കുന്നത്. അഫ്ഗാനിസ്താന്‍, കശ്മീര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് മൗലാന അമര്‍ ആണ്. മൗലാന മസൂദ് അസറിന്റെ സഹോദരനാണ് മൗലാന നല്‍ഹ സെയ്ഫ്.

കശ്മീരിലെ ഓപറേഷനുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുഫ്തി അസര്‍ ഖാന്‍ കശ്മീരി, മസൂദ് അസറിന്റെ മൂത്ത സഹോദരനായ ഇബ്രാഹിം അസര്‍ എന്നിവരും വ്യോമസേനയുടെ ലക്ഷ്യമായിരുന്നു. കാണ്ഡഹാറില്‍ ഇന്ത്യന്‍ വിമാനം തട്ടിക്കൊണ്ടുപോയ ഭീകസംഘത്തിലുള്ള ആളായിരുന്നു ഇബ്രാഹിം അസര്‍.

അതിനിടെ, വ്യോമാക്രമണം സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ചൈനീസ് നയതന്ത്ര പ്രതിനിധിയെ അദ്ദേഹം കാര്യങ്ങള്‍ ധരിപ്പിച്ചു. അമേരിക്ക, യു.കെ, റഷ്യ, ഓസ്‌ട്രേലിയ, ഇന്തേനീഷ്യ, തുര്‍ക്കി, ആറ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവരുടെ പ്രതിനിധികളുമായി വിജയ് ഗോഖലെ പ്രത്യേകം കൂടിക്കാഴ്ച നടത്തി.



from mangalam.com https://ift.tt/2Nt5ba1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages