എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചതിനെ പരിഹസിച്ച് ജയശങ്കര്‍. കേരള മുഖ്യമന്ത്രി കണിച്ചുകുളങ്ങരയില്‍ പോയത് നടേശന്‍ മുതലാളിയുടെ തിണ്ണ നിരങ്ങാനല്ല. സര്‍ക്കാര്‍ സഹായത്തോടെ ദേവസ്വം നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനം ചെയ്യാനാണ്. കൂട്ടത്തില്‍ മുതലാളിയുടെ വീട്ടില്‍ നിന്ന് ഒരു കപ്പ് ചായ കഴിച്ചു. അത്രയേ ഉള്ളുവെന്ന് ജയശങ്കര്‍ പരിഹസിച്ചു.
വെള്ളാപ്പള്ളി നടേശന്‍ വെറുമൊരു സമുദായ നേതാവല്ല. ആപല്‍ബാന്ധവനാണ്. ഇടതുപക്ഷ മനസുള്ള ആളാണ്. മതനിരപേക്ഷ ചിന്താഗതിക്കാരനാണ്. സര്‍വോപരി നവോത്ഥാന നായകനാണ്. അദ്ദേഹത്തെ വീട്ടില്‍ ചെന്നുകാണുന്നത് പുണ്യമാണെന്നും ജയശങ്കര്‍ പരിഹസിച്ചു.
ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ല എന്നു തന്നെയാണ് സിപിഎം നിലപാട്. പാണക്കാട് തങ്ങളുടെയും പാലാ മെത്രാൻ്റെയും പെരുന്ന തമ്പുരാൻ്റെയും ഓശാരത്തിലല്ല എൽഡിഎഫ് സർക്കാർ നിലനില്ക്കുന്നത്.
കേരള മുഖ്യമന്ത്രി കണിച്ചുകുളങ്ങരയിൽ പോയത് നടേശൻ മുതലാളിയുടെ തിണ്ണ നിരങ്ങാനല്ല. സർക്കാർ സഹായത്തോടെ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാനാണ്. കൂട്ടത്തിൽ മുതലാളിയുടെ വീട്ടിൽ നിന്ന് ഒരു കപ്പ് ചായ കുടിച്ചു. അത്രതന്നെ.
വെളളാപ്പളളി നടേശൻ വെറുമൊരു സമുദായ നേതാവല്ല. ആപൽ ബാന്ധവനാണ്, ഇടതുപക്ഷ മനസുളള ആളാണ്, മതനിരപേക്ഷ ചിന്താഗതിക്കാരനാണ്, സർവോപരി നവോത്ഥാന നായകനാണ്. അദ്ദേഹത്തെ വീട്ടിൽച്ചെന്നു ദർശനം നടത്തുന്നത് പുണ്യമാണ്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എസ്എൻഡിപി യോഗം നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പുന:പരിശോധിക്കും. സിപിഎം നേതാക്കൾ വെളളാപ്പളളിക്കെതിരെ നടത്തിയ പ്രസംഗങ്ങൾ, പ്രസ്താവനകൾ, പ്രഖ്യാപനങ്ങൾ എല്ലാം പൂർവകാല പ്രാബല്യത്തോടെ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കും.
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ എന്തു വിട്ടുവീഴ്ച ചെയ്യാനും സർക്കാർ സന്നദ്ധമാണ്. കണിച്ചുകുളങ്ങര ഭഗവതിയാണെ സത്യം.
from mangalam.com https://ift.tt/2BPKpwI
via IFTTT
No comments:
Post a Comment