പരോളിലിറങ്ങി യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച: കൊടിസുനി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

പരോളിലിറങ്ങി യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച: കൊടിസുനി അറസ്റ്റില്‍

കൂത്തുപറമ്പ്: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിക്കുകയും മൊബൈൽഫോണും പണവും തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന ചൊക്ലിയിലെ സുനിൽ എന്ന കൊടിസുനിയെ (38) കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ തൃശ്ശൂരിലെ ജയിലിൽ കഴിയുകയായിരുന്ന കൊടി സുനി പരോളിലിറങ്ങിയ സമയത്ത് കൃത്യത്തിൽ പങ്കാളിയാവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജനുവരി 13-നായിരുന്നു സംഭവം. കൈതേരിയിലെ റഫ്ഷാനെ കാറിലെത്തിയ സംഘം വയനാട്ടിലെ റിസോർട്ടിലേക്ക് തട്ടിക്കൊണ്ടുപോയി മർദിക്കുകയും മൊബൈൽഫോണും 16,000 രൂപയും തട്ടിയെടുത്തുവെന്നായിരുന്നു കേസ്. റഫ്ഷാന്റെ സഹോദരൻ മറ്റൊരാൾക്ക് നൽകാനായി ഗൾഫിൽനിന്ന് കൊണ്ടുവന്ന സ്വർണം ഉടമസ്ഥന് കൊടുക്കാത്തതാണ് അക്രമത്തിന് ഇടയാക്കിയത്. കൊടിസുനി ഉൾപ്പെടെ ഒൻപത് പ്രതികളാണ് കേസിലുള്ളത്. ഇതിൽ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ടതിനെത്തുടർന്നാണ് ജയിലിൽ കഴിയുകയായിരുന്ന സുനിൽകുമാറിനെ കോടതിയിൽ ഹാജരാക്കിയത്. പോലീസ് നൽകിയ അപേക്ഷപ്രകാരം കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് പ്രൊഡക്ഷൻ വാറന്റ് ഉത്തരവിട്ടത്. കേസിൽ കൊടിസുനിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അപേക്ഷപ്രകാരം ഇയാളെ രണ്ടുദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. content highlights:kodi suni, kuthuparamb, tp chandrashekhran murder case


from mathrubhumi.latestnews.rssfeed http://bit.ly/2N6koh1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages