റയല്‍ കഷ്ടിച്ച് രക്ഷപ്പെട്ടു; ബൊറൂസിയയെ ഞെട്ടിച്ച് ടോട്ടനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

റയല്‍ കഷ്ടിച്ച് രക്ഷപ്പെട്ടു; ബൊറൂസിയയെ ഞെട്ടിച്ച് ടോട്ടനം

ആംസ്റ്റർഡാം: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പ്രീ ക്വാർട്ടറിന്റ ആദ്യപാദത്തിൽ റയൽ മാഡ്രിഡിന് വിജയം. ഒന്നിനെതിരേ രണ്ട് ഗോളിന് ഡച്ച് ടീം അയാക്സ് ആംസ്റ്റർഡാമിനോട് റയൽ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അധികം അവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും കിട്ടിയ അവസരം മുതലെടുക്കാൻ റയലിന് കഴിഞ്ഞു. ആദ്യ പകുതിയുടെ അവസാനം ടഗ്ലിഫിക്കോയിലൂടെ അയാക്സ് മുന്നിലെത്തിയതാണ്. എന്നാൽ വാറിലൂടെ ആ ഗോൾ ഓഫ്സൈഡ് ആണെന്ന് കണ്ടെത്തി. ഇതോടെ ഗോൾ നിഷേധിക്കുകയായിരുന്നു. പിന്നീട് 60-ാം മിനിറ്റിൽ കരീം ബെൻസെമയിലൂടെ റയൽ ലീഡെടുത്തു. വിനീഷ്യസ് ജൂനിയറിന്റെ പാസ് മനോഹരമായൊരു സ്ട്രൈക്കിലൂടെ ബെൻസെമ വലയിലെത്തിച്ചു. 15 മിനിറ്റിന് ശേഷം അയാക്സ് സമനില ഗോൾ കണ്ടെത്തി. മൊറോക്കൻ സൂപ്പർ സ്റ്റാർ ഹക്കീം സീയെച്ച് ആയിരുന്നു അയാക്സിനെ ഒപ്പമെത്തിച്ചത്. നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റരികെ റയൽ വിജയഗോൾ കണ്ടെത്തി. മാർക്കൊ അസെൻസിയോ ആയിരുന്നു ഗോൾ സ്കോറർ. മറ്റൊരു മത്സരത്തിൽ ജർമ്മൻ കരുത്തരായ ബൊറൂസിയ ഡോട്ട്മുണ്ടിനെ ടോട്ടനം ഞെട്ടിച്ചു. ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജർമൻ വമ്പൻമാരെ ടോട്ടനം തകർത്തത്. സൺ ഹ്യൂങ് മിൻ, വെർട്ടോഗൻ, ഫെർണാണ്ടോ ലോറന്റെ എന്നിവരാണ് ടോട്ടനത്തിന്റെ ഗോൾ സ്കോറർമാർ. Content Highlights: Champions League Football Real Madrid vs Ajax


from mathrubhumi.latestnews.rssfeed http://bit.ly/2TLmKV6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages