ന്യൂഡൽഹി: വിവാഹഘോഷയാത്ര കടന്നുപോകവെ പാലം തകർന്ന് വീണതിനെ തുടർന്ന് വരനുൾപ്പെടെ പതിനഞ്ച് പേർ ഓവുചാലിൽ വീണു. നോയിഡയിലെ ഹോഷിയാർപുരിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ആട്ടവും പാട്ടുമായി ഘോഷയാത്ര എത്തി നിമിഷങ്ങൾക്കുള്ളിൽ പാലം പൊളിഞ്ഞുവീണു. വിവാഹപന്തലിലേക്ക് ഇതു വഴിയാണ് വരന് കടക്കാനുള്ള വഴി ഒരുക്കിയിരുന്നത്. ഏകദേശം പത്തു മിനിറ്റോളം പാലത്തിന് മുകളിൽ വരന്റെ ഒപ്പമുള്ളവർ നൃത്തം ചെയ്തിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. തീർത്തും ദുർബലമായിരുന്നു പാലമെന്ന് ഇവർ കൂട്ടിച്ചേർത്തു. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ദിരാപുരം സ്വദേശി അമിതും കൊണ്ട്ലി സ്വദേശിനി സോനവും തമ്മിലുള്ള വിവാഹചടങ്ങുകൾക്കിടെയാണ് അപകടം ഉണ്ടായത്. സോനത്തിന്റെ പിതാവ് ഫൂൽ കുമാറാണ് വിവാഹത്തിനായി സ്ഥലം ബുക്ക് ചെയ്തത്. വരനെ സ്വീകരിക്കാൻ വധുവിന്റെ ബന്ധുക്കൾ പാലത്തിനപ്പുറം കാത്ത് നിൽക്കുകയായിരുന്നു. വിവാഹസ്ഥലം ഉടമയായ ഒപി ശർമ നഷ്ടപരിഹാരമായി മൂന്ന് ലക്ഷം രൂപ വധുവിന്റെ വീട്ടുകാർക്ക് നൽകി. സംഭവം തികച്ചും നിർഭാഗ്യകരമാണെന്ന് ശർമ പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും ശർമ കൂട്ടിച്ചേർത്തു. ആർക്കും ഗുരുതരമായി പരിക്കേൽക്കാത്തതിനാൽ പരാതിയില്ലെന്ന് വധുവിന്റെ വീട്ടുകാർ അറിയിച്ചു. സംഭവത്തിന് ശേഷം വിവാഹം ഭംഗിയായി നടത്തി. Content Highlights: Groom falls in drain after bridge collapses, Noida
from mathrubhumi.latestnews.rssfeed http://bit.ly/2MXjQKg
via
IFTTT
No comments:
Post a Comment