ന്യൂഡൽഹി: ട്വിറ്ററിൽ അക്കൗണ്ട് തുറന്ന് ഒരു മണിക്കൂറിനുള്ളിൽ പതിനായിരത്തിലേറെ ഫോളോവേഴ്സുമായി പ്രിയങ്ക ഗാന്ധി. ഫെബ്രുവരി 11-ന് രാവിലെ ട്വിറ്ററിൽ ആദ്യമായി അക്കൗണ്ട് തുറന്ന് നിമിഷങ്ങൾക്കകമാണ് പുതിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരവും കടന്ന് മുന്നേറുന്നത്. പ്രിയങ്കാ ഗാന്ധി ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോൺഗ്രസ് നേരത്തെ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ വർധിച്ചത്. അതിനിടെ എ.ഐ.സി.സി. സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി യു.പിയിലെത്തുന്ന പ്രിയങ്കാ ഗാന്ധിക്ക് വൻ വരവേൽപ്പാണ് പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. കിഴക്കൻ യു.പിയുടെ സംഘടനാചുമതല വഹിക്കുന്ന പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷനൊപ്പം റാലിയിലും പങ്കെടുക്കും. പുതിയ നേതാവിന് സർവ പിന്തുണയുമായി പിങ്ക് ആർമി എന്ന പേരിൽ പ്രിയങ്കാ സേനയും യു.പിയിലുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് പിങ്ക് ആർമി അംഗങ്ങൾ പ്രവർത്തനങ്ങൾ സജീവമായിരിക്കുന്നത്. തിങ്കളാഴ്ച മുതൽ കിഴക്കൻ യു.പിയിൽ സജീവമാകുന്ന പ്രിയങ്കാ ഗാന്ധി അടുത്ത നാല് ദിവസങ്ങളിൽ വിവിധ യോഗങ്ങൾ വിളിച്ചുകൂട്ടിയിട്ടുണ്ട്. നിർണായകമായ 40 ലോക്സഭ മണ്ഡലങ്ങളുടെ ചുമതലയുള്ളതിനാൽ യു.പിയിൽ തന്നെ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാകും അവരുടെ ശ്രമം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ എല്ലാ മണ്ഡലങ്ങളിലും സന്ദർശനം നടത്തും. പടിഞ്ഞാറൻ യു.പിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയും തിങ്കളാഴ്ച മുതൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും. Content Highlights:priyanka gandhi started her official twitter account
from mathrubhumi.latestnews.rssfeed http://bit.ly/2SnEJ7w
via
IFTTT
No comments:
Post a Comment