ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടൻ മഹേഷ് ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണത്തിൽ ദുരൂഹതയില്ലെന്നും സ്വാഭാവിക മരണമായിരുന്നുവെന്നും തെളിയിക്കുന്നതാണ് റിപ്പോർട്ടെന്ന് ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ വസതിയിൽ നിന്ന് നടന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെടുത്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ പോലീസ് മൃതശരീരം പോസ്റ്റ്മോർട്ടത്തിനയക്കുകയായിരുന്നു. എന്നാൽ സ്വാഭാവിക മരണമെന്നു തെളിയിക്കുന്നതാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച്ച വീട്ടിലെ ജോലിക്കാരി ഫ്ളാറ്റിനു മുന്നിൽ ചെന്ന് ഏറെ നേരം ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. ഒടുവിൽ വെർസോവ് പോലീസിൽ വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസെത്തി അഗ്നിശമനസേനയുടെ സഹായത്തോടെ അകത്തു കടക്കുകയായിരുന്നു. അങ്ങനെയാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള ശരീരം കണ്ടെടുക്കുന്നത്. ട്രാക്ക് സ്യൂട്ടായിരുന്നു വേഷം. ശരീരത്തിനു സമീപത്തു നിന്നും മദ്യക്കുപ്പികളും ഏതാനും പ്ലേറ്റുകളും പോലീസ് കണ്ടെടുത്തു. ഇതിലൂടെ ഭക്ഷണം കഴിച്ച ശേഷമായിരിക്കാം മരണം സംഭവിച്ചതെന്ന് പോലീസ് വിലയിരുത്തുന്നു. ഫോണിലെ വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ നിന്നും മരണം ഏകദേശം വ്യാഴമോ വെള്ളിയോ സംഭവിച്ചതാകാമെന്ന് പോലീസ് കരുതുന്നു. ഫ്ളാറ്റിനു പുറത്ത് തുറക്കാത്ത രണ്ട് ടിഫിൻ ബോക്സുകളും കിടന്നിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി സാമ്പത്തിക പ്രശ്നങ്ങളിൽ ഉഴറിയിരുന്ന നടൻ കടുത്ത മദ്യപാനിയുമായിരുന്നുവെന്ന് എ എൻ ഐ റിപ്പോർട്ടുകൾ പറയുന്നു. ഭാര്യ മോസ്കോയിലായിരുന്നതിനാൽ വെർസോവയിൽ കിനാര അപ്പാർട്ട്മെന്റ്സിൽ മഹേഷ് തനിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ജനുവരി 18ന് റിലീസായ രംഗീല രാജയിലാണ് മഹേഷ് അവസാനമായി അഭിനയിച്ചത്. നീണ്ട 18 വർഷങ്ങളുടെ ഇടവേളക്കു ശേഷമാണ് രംഗീല രാജയിലെത്തിയത്. Content Highlights : Mahesh Anand passes away, Postmortem report, mahesh anand death


from mathrubhumi.latestnews.rssfeed http://bit.ly/2DuAqgd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages