ശബരിമലയിൽ നടന്നത് മേൽമുണ്ടില്ലാത്തവരുടെ സമരമെന്ന് ജി സുധാകരൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

ശബരിമലയിൽ നടന്നത് മേൽമുണ്ടില്ലാത്തവരുടെ സമരമെന്ന് ജി സുധാകരൻ

തന്ത്രിയുടെ ത് പ്രതിബദ്ധതയില്ലാത്ത പൗരോഹിത്യമെന്നും ആക്ഷേപം. പത്തനംതിട്ടയിൽ വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രം കേന്ദ്ര- കേരള ബജറ്റുകളെപ്പറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജീ സുധാകരൻ.

വിശ്വാസ സംരക്ഷണമാണ് സർക്കാരിന്റെ നയം. ശബരിമലയിലും വിശ്വാസ സംരക്ഷണത്തിന് തന്നെയാണ് സർക്കാർ ശ്രമിക്കുന്നത്. അവിടെ സമരം സംഘടിപ്പിച്ചത് ബി ജെ പിയുടെ അജണ്ടയാണ്. എല്ലാ ഭക്തരും ബി ജെ പി ക്കാരല്ല. വത്സൻ തില്ല ങ്കരി അയ്യപ്പന് പുറം തിരിഞ് നിന്ന് പ്രസംഗിച്ചത് വിശ്വാസം സംരക്ഷിക്കാനല്ല. തന്ത്രി ക്ഷേത്രം അടച്ചിട്ട് പോകുമെന്ന് പറഞ്ഞത് തന്ത്രിക്ക് ശരിയായ വിശ്വാസം ഇല്ലാത്തതിനാലാണെന്നും ഉത്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ട മന്ത്രി തന്ത്രിയുടെത് പ്രതിബദ്ധതയില്ലാത്ത പൗരോഹിത്യമാണെന്നും തന്ത്രി പണം വാങ്ങിയാണ് ഭക്തരക്ക് ദർശന സൗകര്യമൊരുക്കുന്നതെന്നും പ്രസംഗത്തിൽ കുറ്റപ്പെടുത്തി. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം എൽ ഡി എഫിന് തിരിച്ചടിയാകും എന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പന്തളം കൊട്ടാരം ഇരിക്കുന്ന വാർഡിൽ 8 വോട്ടാണ് ബി ജെ പി ക്ക് ലദിച്ചത്. രണ്ട് വാർഡുകളിൽ നിന്നായി 11 വോട്ടും. ശബരിമലയിൽ നടന്ന സമരം മേൽമുണ്ടില്ലാത്തവരുടെ സമരമാണെന്നും ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജീ സുധാകരൻ അഭിപ്രായപ്പെട്ടു.

വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ചെയർമാൻ അഡ്വ കെ അനന്തഗോപൻ അദ്ധ്യക്ഷത വഹിച്ചു. വീണാ ജോർജ് എംഎൽഎ കെ പി ഉദയഭാനു, പ്രെഫ. ടി കെ ജി നായർ, ആർ ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.



from mangalam.com http://bit.ly/2SE06Rs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages