ന്യൂഡൽഹി: റഫാൽ ഇടപാടിൽ അഴിമതിവിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കിയെന്ന വാർത്ത പുറത്തുവന്നതോടെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കി നൽകിയതിലൂടെ രാജ്യത്തിന്റെ കാവൽക്കാരൻ മുപ്പതാനായിരം കോടി കൊള്ളയടിക്കാൻ അനിൽ അംബാനിക്ക് വാതിൽ തുറന്നിട്ടുനൽകിയെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഏത് പ്രതിരോധ കരാറിലും അഴിമതി വിരുദ്ധ ചട്ടങ്ങൾ ഉൾക്കൊള്ളിക്കും. എന്നാൽ ദി ഹിന്ദു റിപ്പോർട്ട് ചെയ്തത് റഫാൽ കരാറിൽ പ്രധാനമന്ത്രി ഈ വ്യവസ്ഥ നീക്കം ചെയ്തെന്നാണ്. ഇതോടെ രാജ്യത്തെ കൊള്ളയടിക്കാൻ അദ്ദേഹം കൂട്ടുനിന്നെന്ന് വ്യക്തമാക്കിയിരിക്കുകയാണ്- രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴും രാഹുൽ ഗാന്ധി ഇതേ വിമർശനം ഉന്നയിച്ചിരുന്നു. കാവൽക്കാരൻ കള്ളനാണെന്ന് ആവർത്തിച്ചാണ് അദ്ദേഹം സമരവേദിയിൽനിന്ന് മടങ്ങിയത്. റഫാൽ കരാറിൽ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും ഇടപെടൽ നടത്തിയെന്ന് കാണിച്ച് ദി ഹിന്ദു ദിനപ്പത്രം കൂടുതൽ തെളിവുകൾ പുറത്തുവിട്ടിരുന്നു. കരാറിൽനിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടൽ നടന്നാൽ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് ദി ഹിന്ദു പുറത്തുവിട്ടത്. ഈ വിവരം മറച്ചുവെച്ചാണ് കേന്ദ്രം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയതെന്നും വാർത്തയിൽ സൂചിപ്പിച്ചിരുന്നു. Content Highlights:rahul gandhi says pm opened the door to allow Anil Ambani to steal 30,000 Cr
from mathrubhumi.latestnews.rssfeed http://bit.ly/2Gn8U8g
via
IFTTT
No comments:
Post a Comment