അനില്‍ ആന്റണിക്കെതിരെ പ്രമേയം; കെ.എസ്.യു ജില്ലാ കമ്മിറ്റിയെ തള്ളി സംസ്ഥാന നേതൃത്വം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

അനില്‍ ആന്റണിക്കെതിരെ പ്രമേയം; കെ.എസ്.യു ജില്ലാ കമ്മിറ്റിയെ തള്ളി സംസ്ഥാന നേതൃത്വം

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചതിനെതിരെ പ്രമേയം പാസാക്കിയ കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റിക്കെതിരേ സംസ്ഥാന നേതൃത്വം. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്താണ് ജില്ലാ കമ്മിറ്റിയുടെ പ്രമേയത്തിനെതിരെ വാർത്താസമ്മേളനം വിളിച്ച് രംഗത്തെത്തിയത്. അനിൽ ആന്റണി യോഗ്യതയില്ലാത്ത ആളല്ല ഗുജറാത്തിൽ സമാനപദവി വഹിച്ച് വിജയിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ കേരളത്തിലേക്ക് നിയോഗിച്ചത്. പ്രമേയം സംബന്ധിച്ച് ജില്ലാ നേതൃത്വത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയുണ്ടാകുമെന്ന സൂചനയും അഭിജിത്ത് നൽകി. എ.ഐ.സി.സിയാണ് അനിൽ ആന്റണിയെ നിയമിച്ചത്. അല്ലാതെ അത് മക്കൾ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. നോതാക്കളുടെ മക്കൾ അനർഹമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കോ മറ്റോ ആണ് കടന്ന് വരുന്നതെങ്കിൽ കെ.എസ്.യു അതിനെ അംഗീകരിക്കില്ല. മറിച്ച് ഡിജിറ്റൽ മീഡിയ കൺവീനറായാണ് നിയമനം. അത് അദ്ദേഹത്തിന്റെ പ്രവർത്തന പരിചയം അംഗീകരിച്ച് എ.ഐ.സി.സി നിയമിച്ചതാണെന്നും അഭിജിത്ത് പറഞ്ഞു. അനാവശ്യമായി പ്രമേയം അവതരിപ്പിച്ച് ചർച്ച ചെയ്ത് നേതാക്കൾക്ക് ബുദ്ധമുട്ടുണ്ടാക്കുന്നത് ശരിയല്ല. ഇത് ആന്റണിയുടെ മകനായത് കൊണ്ട് മാത്രമല്ലെന്നും അത്തരത്തിലുള്ള ചർച്ചയിൽ കാര്യമില്ലെന്നും അഭിജിത്ത് പറഞ്ഞു. പ്രസ്ഥാനത്തിനുവേണ്ടി കല്ലുകൊണ്ടു പോലും കാൽമുറിയാത്ത ചില അഭിനവ പൽവാൽ ദേവൻമാരുടെ പട്ടാഭിഷേകത്തിന്റെ ശംഖൊലി മുഴങ്ങുന്നത് യഥാർഥ പ്രവർത്തകരുടെ ഉള്ളിൽ നെഞ്ചടിപ്പാണ് ഉണ്ടാക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം കെ.എസ്.യു അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയത്. പോസ്റ്റർ ഒട്ടിച്ചും സമരം നടത്തിയും തല്ലു കൊണ്ടും കോടതി കയറിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പ്രവർത്തകരുടെ നെഞ്ചത്ത് നടത്തുന്ന സൈബർ ഇറക്കുമതികൾ ചോദ്യം ചെയ്യപ്പെടണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഇന്ന് അഭിജിത്ത് രംഗത്തെത്തിയത്. കെ.എസ്.യു ഇത്തവണ മത്സരരംഗത്തേക്കില്ല. അതി നിർണായകമായ തിരഞ്ഞെടുപ്പിൽ പരമാവധി ജയസാധ്യതയുള്ള സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് നേതൃത്വം ഒരുങ്ങുന്നതെന്നും തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങൾക്ക് അഭിജിത്ത് മറുപടി പറഞ്ഞു. പല മണ്ഡലങ്ങളിലും സമൂഹ മാധ്യമങ്ങൾ അടക്കം തന്റെ സ്ഥാനാർഥിത്വം ചർച്ച ചെയ്യന്നുണ്ട്. പക്ഷെ ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള ചർച്ചയും കെ.എസ്.യുവുമായോ താനുമായോ നടന്നിട്ടില്ല. ഇത് പ്രായത്തിന്റെ തിരഞ്ഞെടുപ്പല്ല മറിച്ച് വിജയിക്കാനുള്ള തിരഞ്ഞെടുപ്പാണ്. എന്നാൽ മലബാറിൽ ഇവിടെ തന്നെയുള്ള ഒരു സ്ഥാനാർഥി ഉണ്ടാവേണ്ടത് മലബാറുകാരുടെ കൂടി ആവശ്യമാണ്. സർവ മേഖലയെയും നശിപ്പിച്ച മോദി സർക്കാരിനെതിരെ പോരാടാൻ കോൺഗ്രസിന് വിജയം അനിവാര്യമാണെന്നും അഭിജിത്ത് ചൂണ്ടിക്കാട്ടി. Content Highlights:KSU State President Abhijith Against KSU Ernakulam District Commmitee


from mathrubhumi.latestnews.rssfeed http://bit.ly/2I7K0LH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages