ആന്ധ്രയ്ക്ക് പ്രത്യേക പദവി: ചന്ദ്രബാബു നായിഡു ഉപവാസം തുടങ്ങി; മോഡി രാജ്യധര്‍മ്മം പാലിക്കുന്നില്ലെന്ന്, പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

ആന്ധ്രയ്ക്ക് പ്രത്യേക പദവി: ചന്ദ്രബാബു നായിഡു ഉപവാസം തുടങ്ങി; മോഡി രാജ്യധര്‍മ്മം പാലിക്കുന്നില്ലെന്ന്, പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍

ന്യുഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു നയിക്കുന്ന ഏകദിന ഉപവാസം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. കേന്ദ്രസര്‍ക്കാരിനും മോഡിക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് നായിഡുവിന്റെ സമരം. പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, ശരദ് യാദവ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളും സമരപ്പന്തലില്‍ എത്തി.

2014ലെ വിഭജനത്തിനു ശേഷം ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന് ടിഡിപി ആവശ്യം ഉയര്‍ത്തിയിരുന്നു. കേന്ദ്രത്തില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എന്‍.ഡി.എ സര്‍ക്കാരില്‍ നിന്ന് ടിഡിപി പിന്മാറുകയും ചെയ്തിരുന്നു. ഇതിനു ശേഷം പ്രതിപക്ഷ കക്ഷികളെ ചേര്‍ത്ത് ബി.ജെ.പി വിരുദ്ധ സഖ്യത്തിനുള്ള ശ്രമത്തിലായിരുന്നു.

'ആന്ധ്രയും രാജ്യത്തിന്റെഭാഗമാണെന്നും തങ്ങള്‍ക്കും നീതി കിട്ടണമെന്നും നായിഡു പറഞ്ഞു. തങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കണമെന്ന് ദേശീയ മാധ്യമങ്ങളോട് ആവശ്യപ്പെടുകയാണ്. ധര്‍മ്മം പാലിക്കാന്‍ മറന്നുപോകുന്ന പ്രധധാനമന്ത്രിയെ അത് ഓര്‍മ്മിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. കേന്ദ്രസര്‍ക്കാര്‍ മൂലമാണ് ആന്ധ്ര ക്ലേശമനുഭവിക്കുന്നത്. രാജ്യത്തെ ഒന്നിപ്പിക്കുകയാണ് പ്രതിപക്ഷ ലക്ഷ്യം.ബി.ശജ.പി രാജ്യത്തെ വിഭജിക്കുന്നു. വാഗ്ദാനങ്ങള്‍ മറന്ന പ്രധാനമന്ത്രി തനിക്കെതിരെ വ്യക്തിപരമായ ആക്രമണം അഴിച്ചുവിടാന്‍ സമയം ചെലവഴിക്കുന്നു. തന്റെ ജോലിയെ അദ്ദേഹത്തിന് വിമര്‍ശിക്കാം. എന്നാല്‍ വ്യക്തിപരമായ ആക്രമണം വേണ്ടെന്നും നായിഡു ഉപവാസ സമരത്തിന്റെ തുടക്കത്തില്‍ പറഞ്ഞു.



from mangalam.com http://bit.ly/2Bwlheb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages