വസന്തകുമാറിന്റെ കുടുംബത്തെ സംസ്ഥാന സർക്കാർ സംരക്ഷിക്കും -മന്ത്രി ജയരാജൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

വസന്തകുമാറിന്റെ കുടുംബത്തെ സംസ്ഥാന സർക്കാർ സംരക്ഷിക്കും -മന്ത്രി ജയരാജൻ

കൊണ്ടോട്ടി: ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ്. ജവാൻ വി.വി. വസന്തകുമാറിന്റെ കുടുംബത്തെ സംരക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും സംസ്ഥാനസർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം, 19-ന് നടക്കുന്ന മന്ത്രിസഭായോഗം കുടുംബത്തിന്റെ സംരക്ഷണത്തിനുവേണ്ട എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കും. വസന്തകുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നാടിനുവേണ്ടി കർമരംഗത്ത് ജീവിതം ബലിയർപ്പിച്ച ഉത്തമനായ രാജ്യസ്നേഹിയും മനുഷ്യസ്നേഹിയുമാണ് വസന്തകുമാർ. അഭിമാനത്തോടുകൂടിയാണ് ഇന്ത്യക്കാർ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തുന്നത്. ഭീകരവാദികൾ നടത്തിയ ഈ ക്രൂരമായ അക്രമത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് കേരളത്തിൽ ഉയർന്നുവരുന്നത് -മന്ത്രി പറഞ്ഞു. Content highlights: State government will take to help the family of Pulwama attack victim Vasantha Kumar says Jayarajan


from mathrubhumi.latestnews.rssfeed http://bit.ly/2V0FNLp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages