ന്യൂഡൽഹി: പാകിസ്താനുമായുള്ള ഭീകരരുടെ ബന്ധം വളരെ വ്യക്തമാണെന്ന് വിദേശകാര്യമന്ത്രാലയം. പാകിസ്താൻ മന്ത്രിമാർ ഈ ഭീകരരുമായി വേദി പങ്കിടാറുണ്ട്. മാത്രമല്ല, ചാവേറാക്രമണം നടത്തിയ ഭീകരൻ താൻ ജെയ്‌ഷെ മുഹമ്മദ് അംഗമാണെന്ന് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദിനെ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെടുത്താനുള്ള മറ്റ് ദൃശ്യശ്രാവ്യ തെളിവുകളും ലഭിച്ചിട്ടുണ്ട്. അതിനാൽ ഭീകരരും പാകിസ്താനും തമ്മിലുള്ള ബന്ധത്തിൽ ഇന്ത്യക്കു സംശയമില്ലെന്നും വിദേശമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ക്രിയാത്മകമായ ഒരു ശ്രമവും പാകിസ്താന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യയുമായി സമാധാനചർച്ചയെന്ന അവകാശവാദം ഒരുഭാഗത്ത് ഉയർത്തുകയും മറുഭാഗത്ത് ഭീകരരെ സഹായിക്കുകയുമാണ് പാകിസ്താന്റെ നയം. പാക് മണ്ണ് കേന്ദ്രീകരിച്ച് ഭീകരവാദം അഴിച്ചുവിടുന്ന സംഘടനകൾക്കും വ്യക്തികൾക്കുമെതിരേ പ്രത്യക്ഷനടപടികൾ പാകിസ്താൻ സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. മേഖലയെ ഭീകരവാദത്തിൽനിന്നു മോചിപ്പിക്കാൻ ഇത് അനിവാര്യമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2SYGJCD
via
IFTTT
No comments:
Post a Comment