പാകിസ്താനുള്ള ഇറക്കുമതിച്ചുങ്കം ഇന്ത്യ 200 ശതമാനമാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

പാകിസ്താനുള്ള ഇറക്കുമതിച്ചുങ്കം ഇന്ത്യ 200 ശതമാനമാക്കി

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്താനിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ ഇന്ത്യ 200 ശതമാനം കൂട്ടി. പാകിസ്താനുള്ള ഉറ്റ വാണിജ്യ പങ്കാളി (എം.എഫ്.എൻ.) പദവി പിൻവലിച്ചതിന്റെ തുർച്ചയായാണ് നടപടി. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് ശനിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. ഇതു നിലവിൽ വന്നു. സിമന്റ്, പരുത്തി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയാണ് പാകിസ്താനിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 2017-18ൽ 3,482 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇന്ത്യക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനുള്ള നടപടി പാകിസ്താനും തുടങ്ങി. ദക്ഷിണേഷ്യാ മുൻഗണനാ വ്യാപാര കരാർ (സാപ്റ്റ) പ്രകാരം ഇന്ത്യക്കു നൽകുന്ന ഇളവുകൾ എടുത്തുകളയാനാണ് നീക്കം. ലോകവ്യാപാര സംഘടനയിൽ വിഷയം ചർച്ചചെയ്യുമെന്ന് പാക് പ്രധാനമന്ത്രിയുടെ വാണിജ്യ ഉപദേശകൻ റസാഖ് ദാവൂദിനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു. Content highlights:India hikes customs duty to 200 pc on goods imported from Pakistan


from mathrubhumi.latestnews.rssfeed http://bit.ly/2SOVHez
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages