വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരവ്: ജമ്മുവിലെങ്ങും പ്രകടനവും അനുശോചനയോഗവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരവ്: ജമ്മുവിലെങ്ങും പ്രകടനവും അനുശോചനയോഗവും

ജമ്മു:രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ രാജ്യമൊട്ടാകെ സ്തംഭിച്ചുവെങ്കിലും പിന്നീടുള്ള നിമിഷങ്ങൾ മരവിച്ച മനസുകളിൽ നിന്നുയർന്നത് രാജ്യസ്നേഹത്തിന്റെ ഒരേ സ്വരത്തിലുണർന്ന പ്രതിഷേധസ്വരമായിരുന്നു. ജമ്മുവിൽ പലയിടത്തും പ്രകടനങ്ങൾ സംഘടിപ്പിച്ചു. മെഴുകുതിരികൾ തെളിയിച്ച് വീരമൃത്യുജവാന്മാരോട് അവർ ആദരവ് പ്രകടിപ്പിച്ചു. താഴ് വരയിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെതിരെയും തീവ്രവാദത്തിനെതിരെയും മുദ്രാവാക്യങ്ങൾ മുഴക്കി അവർ പ്രതിഷേധിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹിക-സർവീസ് സംഘടനകളുടെ നേതൃത്വത്തിൽപ്രകടനങ്ങൾ നടന്നു. ബജ് രംഗ് ദൾ, ശിവസേന, ദോഗ്ര ഫ്രണ്ട് എന്നീ സംഘപരിവാർ സംഘടനകൾ വിവിധയിടങ്ങളിൽ യോഗം സംഘടിപ്പിച്ചു. ജമ്മു-കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷൻ ഹൈക്കോടതി ഉൾപ്പെടെയുള്ള എല്ലാ കോടതികളുടേയും പ്രവർത്തനങ്ങൾ നിർത്തി വെച്ച് പ്രതിഷേധത്തിൽ പങ്കാളിയായി. ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി വിശ്വഹിന്ദുപരിഷത് രംഗത്തെത്തി. ലീല കരൺ ശർമ ഉൾപ്പെടെ മുതിർന്ന വിഎച്ച്പി നേതാക്കൾ അടിയന്തര അനുശോചന യോഗം സംഘടിപ്പിക്കുകയും വവീരമൃത്യു വരിച്ച ജവാന്മാർക്ക് അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു. ജവാന്മാരോടുള്ള ആദരസൂചകമായി ജമ്മുവിൽ വിഎച്ച്പി വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം നൽകി. മുൻമന്ത്രിയും ദോഗ്ര സദർ സഭയുടെ പ്രസിഡന്റുമായ ഗുൽചെയ്ൻ സിങ് ചരക് സംഭവത്തിൽ ഞെട്ടലും ഖേദവും രേഖപ്പെടുത്തി. കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ ഭീകരർക്കെതിരെ കേന്ദ്രസർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ചരക് ആവശ്യപ്പെട്ടു.കശ്മീരി പണ്ഡിറ്റ് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.


from mathrubhumi.latestnews.rssfeed http://bit.ly/2tmOdko
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages