പുല്‍വാമ ഭീകരാക്രമണം: പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

പുല്‍വാമ ഭീകരാക്രമണം: പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടൺ:പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ രൂക്ഷമായ വിമർശനമുന്നയിച്ച് അമേരിക്ക. തീവ്രവാദസംഘങ്ങൾക്ക്പിന്തുണയും അഭയും നൽകുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നാണ് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്താൻ ആസ്ഥാനമായ ജെയ്ഷെ ഇ മുഹമ്മദ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് സംഭവത്തെ അപലപിച്ച് പത്രക്കുറിപ്പിറക്കിയ വൈറ്റ്ഹൗസ് പാകിസ്താനെതിരേ വിമർശനംഅഴിച്ചു വിട്ടത്. "സ്വന്തം മണ്ണിൽ പ്രവർത്തിക്കാൻ എല്ലാ ഭീകരവാദസംഘടനകൾക്കും അഭയവും പിന്തുണയും നൽകുന്നത് പാകിസ്താൻഅവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെടുകയാണ്",വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറ സാൻഡേഴ്സ് വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച പത്രകുറിപ്പിൽ പറഞ്ഞു. തീവ്രവാദത്തെ നേരിടാനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിന്നുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്താനേ ഈ ആക്രമണം കൊണ്ടാകൂ എന്നും അമേരിക്ക മുന്നറിയിപ്പു നൽകി Immediately End Support To Terror Groups, says US To Pak on basis of Pulwama attack


from mathrubhumi.latestnews.rssfeed http://bit.ly/2SBtCaY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages