മലപ്പുറം: മലപ്പുറം എം.ബി.എച്ച്ആശുപത്രി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.അബ്ദുൽ മജീദ് (77) അന്തരിച്ചു.മലപ്പുറത്തിന്റെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു. ഖമ്പറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മലപ്പുറം കുന്നുമ്മൽ സലഫി മസ്ജിദ് ജനറൽ സെക്രട്ടറി,കിഡ്നി പേഴ്സന്റ് വെൽഫയർ സൊസൈറ്റി ചെയർമാൻ,തിരൂരങ്ങാടി യതീംഖാന മാനേജിമെന്റ് കമ്മറ്റി വൈസ് പ്രസിഡന്റ്,ഇസ്ലാഹിയ സ്കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി, മലപ്പുറം യതീംഖാന ജനറൽ സെക്രട്ടറി, കെ.എൻ.എം. സക്കാത്ത് സെൽ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ: കദീജ (തിരൂരങ്ങാടി).മക്കൾ :ഡോ. യസീദ്, ഡോ. ഷഹീദ് (ഖത്തർ),ഷാഹിന,സബീന മരുമക്കൾ :ജുമാന - കുന്നത്ത് (തൃശൂർ),ആമിന ബിൻസി - വി.പി (എടവണ്ണ),അബ്ദുൽ നാസർ - പറമ്പിൽ (പാലക്കാട്),ഡോ.അബ്ദുൽ സലാം - പണിക്കർകുന്നൻ (കാരക്കുന്ന്) കേരള നദ്വത്തുൽ മുജാഹിദീൻ സ്ഥാപക കാലനേതാവ് പരേതരായ മുല്ല വീട്ടിൽ കുഞ്ഞോയി വൈദ്യരുടെ മകനും, മുസ്ലിം നവോത്ഥാന നായകനും തിരൂരങ്ങാടി അനാഥശാല സ്ഥാപകനുമായ തിരൂരങ്ങാടിഎം.കെ.ഹാജിയുടെ മരുമകനുമാണ്. Content Highlights:obituary dr.m.abdul majeed-mbh
from mathrubhumi.latestnews.rssfeed https://ift.tt/2IxugBL
via
IFTTT
No comments:
Post a Comment