ബാർസലോണ: ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ വാവേ ആദ്യ 5ജി ഫോൾഡബിൾ സ്മാർട്ഫോൺ അവതരിപ്പിച്ചു. വാവേ മേറ്റ് എക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിൽ എട്ട് ഇഞ്ച് വലിപ്പമുള്ള ഫുൾവ്യൂ ഡിസ്പ്ലേ ആണുള്ളത്. ലോകത്തെ വേഗമേറിയ ഫോൾഡബിൾ സ്മാർട്ഫോൺ എന്ന വിശേഷണത്തോടെയാണ് വാവേ മേറ്റ് എക്സ് സ്മാർട്ഫോൺ അവതരിപ്പിക്കുന്നത്. മുമ്പ് വന്ന റിപ്പോർട്ടുകളിലുള്ള പോലെ. വലിയ സ്ക്രീൻ പിറകിലേക്ക് മടക്കും വിധമാണ് മേറ്റ് എക്സിന്റെ രൂപകൽപന. ഇങ്ങനെ മടക്കുമ്പോൾ 6.6 ഇഞ്ച് വലിപ്പമുള്ളതും, 6.38 ഇഞ്ച് വലിപ്പമുള്ളതുമായ രണ്ട് സ്ക്രീനുകൾ ഫോണിന് രണ്ട് വശങ്ങളിലുമായി വരും. വലിപ്പമേറിയ സ്ക്രീൻ സാംസങ് ഗാലക്സി അവതരിപ്പിച്ച ഫോൾഡബിൾ ഫോണിന്റൈ ചെറിയ സ്ക്രീനിനേക്കാൾ വലിപ്പമുള്ളതാണ് വാവേ മേറ്റ് എക്സ് ഫോൺ മടക്കികഴിഞ്ഞതിന് ശേഷമുള്ള ചെറിയ സ്ക്രീനുകൾ. ഗാലക്സി ഫോൾഡിന്റെ വലിയ സ്ക്രീനി 7.6 ഇഞ്ച് വലിപ്പമാണുള്ളത്. മാത്രവുമല്ല വലത് വശത്ത് മുകളിലായി സ്ക്രീൻ നോച്ച് നൽകിയാണ് ക്യാമറ ഉൾപ്പടെയുള്ളവ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ എട്ട് ഇഞ്ച് വലിപ്പമുള്ള ഏകദേശം 90 ശതമാനം സ്ക്രീൻ ബോഡി അനുപാതമുള്ള ഫുൾ വ്യൂ സ്ക്രീൻ ആണ് വാവേ മേറ്റ് എക്സിനുള്ളത്. പവർബട്ടനും ഫിംഗര് പ്രിന്റ് സ്കാനറും വാവേ മേറ്റ് എക്സിൽ പവർബട്ടനിൽ തന്നെ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിരിക്കുന്നു. വാവേ സ്വന്തമായി വികസിപ്പിച്ചെടുത്ത ഹിഞ്ച് (വിജാഗിരി) ആണ് മേറ്റ് എക്സിന്റെ മടക്കിൽ നൽകിയിട്ടുള്ളത്. കനം കുറഞ്ഞ ഫോൾഡബിൾ ഫോൺ ഗാലക്സി ഫോൾഡിനേക്കാൾ കനം കുറവാണിതിന്. നിവർത്തി വെക്കുമ്പോൾ മേറ്റ് എക്സിന്റെ കനം 5.4 മി.മി ആണ്. മടക്കിയതിന് ശേഷം ഇത് 11 മിമി വരും. മാത്രവുമല്ല ഫോൺ മടക്കുമ്പോൾ ഇരുവശങ്ങൾക്കും നടുവിലായി വിടവുണ്ടാവില്ലെന്നും വാവേ പറഞ്ഞു. വ്യത്യസ്തമായി സൈഡ്ബാർ ഫോണിന്റെ വലത് വശത്തായി ഒരു സൈഡ് ബാർ നൽകിയിട്ടുണ്ട്. ഫോൺ മടക്കുമ്പോൾ 6.6 ഇഞ്ച് വലിപ്പമുള്ള സ്ക്രീനിന് പിറകിൽ 6.38 ഇഞ്ച് വലിപ്പമുള്ള സ്ക്രീനും ഈ സൈഡ് ബാറും ആണ് ഉണ്ടാവുക. 5ജി ആന്റിന, ക്യാമറ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഇതിലാണുള്ളത്. വലിയ സ്ക്രീനിലേക്ക് ഫോൺ നിവർത്തുമ്പോൾ ഫോൺ കയ്യിൽ സുരക്ഷിതമായി പിടിക്കാനും ഈ സൈഡ് ബാർ സഹായിക്കും. സെൽഫി ക്യാമറ റിയർ ക്യാമറ എന്നിങ്ങനെ പ്രത്യേകമായി നൽകിയിട്ടില്ല. രണ്ട് ആവശ്യങ്ങൾക്കുമായി ഒരു ക്യാമറ തന്നെയാണുള്ളത്. ക്യാമറയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വാവേ പുറത്തുവിട്ടില്ല. കിരിൻ 980 പ്രൊസസറും ബാലോങ് 5000 5ജി മോഡവുമാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. ഡ്യുവൽ ബാറ്ററി ഫോണിന്റെ രണ്ട് വശങ്ങളിലുമായി രണ്ട് ബാറ്ററിയാണ് വാവേ മേറ്റ് എക്സിന് നൽകിയിട്ടുള്ളത്. ഇത് ആകെ 4500 എംഎഎച്ച് ശേഷിയുള്ളതാണ്. 55 വാട്ട് സൂപ്പർ ചാർജ് സൗകര്യം ഇതിലുണ്ട്. പ്രത്യേകം ചാർജറും ഇതിനായി നൽകിയിരിക്കുന്നു. 85 ശതമാനം ചാർജ് ചെയ്യാൻ വെറും 30 മിനിറ്റ് മാത്രം മതിയെന്ന് കമ്പനി അവകാശപ്പെടുന്നു. 5ജി സാങ്കേതിക വിദ്യ ഡ്യുവൽ സിം സൗകര്യമാണ് ഫോണിലുള്ളത്. എന്നാൽ ഒന്നാമത്തെ സിംകാർഡിൽ മാത്രമേ 5ജി നെറ്റ് വർക്ക് ലഭിക്കൂ. രണ്ടാമത്തേതിൽ 4ജി വരെ ലഭിക്കും. സെക്കന്റിൽ 4.6 ജിബി വേഗത ഫോണിനുണ്ടാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിൽ ഒരു ജിബി വീഡിയോ വെറും മൂന്ന് സെക്കന്റിൽ ഡൗൺലോഡ് ചെയ്യാനാവും. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന നെറ്റ് വർക്ക് ആണ് 5ജി എന്നും. എൻക്രിപ്റ്റഡ് പെർമനന്റ് യുസേഴ്സ് ഐഡി ഇതിലുണ്ടാവുമെന്നും വാവേ പറഞ്ഞു. നീല നിറത്തിലുള്ള പതിപ്പ് മാത്രമാണ് ഫോണിനുള്ളത്. ഫോണിന് സംരക്ഷണത്തിനായി പ്രത്യേകം രൂപകൽപന ചെയ്ത പ്രൊട്ടക്ഷൻ കേയ്സും വാവേ അവതരിപ്പിച്ചു
from mathrubhumi.latestnews.rssfeed https://ift.tt/2E8iPuV
via
IFTTT
No comments:
Post a Comment