വിശാഖപട്ടണം: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പതറുന്നു. 16 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിലാണ്. 22 പന്തില്‍ 19 റണ്‍സുമായി ധോണിയും, യുസ്‌വേന്ദ്ര ചഹലുമാണ് ക്രീസില്‍. 36 പന്തില്‍ ആറു ഫോറും, ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്ത ലോകേഷ് രാഹുലാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേയ്ക്ക് നയിച്ചത്.
ഓപ്പണര്‍ രോഹിത് ശര്‍മ്മ( എട്ട് പന്തില്‍ അഞ്ച് റണ്‍സ്), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി( 17 പന്തില്‍ 24 റണ്‍സ്), ഋഷഭ് പന്ത്( അഞ്ച് പന്തില്‍ മൂന്ന് റണ്‍സ്), ദിനേഷ് കാര്‍ത്തിക്( മൂന്ന് പന്തില്‍ ഒരു റണ്‍സ്) ക്രുണാല്‍ പാണ്ഡ്യ( ആറു പന്തില്‍ ഒരു റണ്‍സ്) , ഉമേഷ് യാദവ്( രണ്ട് റണ്‍സ്)എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓസീസിനായി കോള്‍ട്ടര്‍ നൈല്‍ മൂന്ന് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സാമ്പ , ജെപി ബെഹ്‌റെന്‍ഡോര്‍ഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ാരോണ്‍ ഫിഞ്ച് ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംമ്രയും ടീമിലേയ്ക്ക് തിരിച്ചെത്തി. ഇന്ത്യയ്ക്കായി പഞ്ചാബുകാരനായ യുവ സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ടെ അരങ്ങേറ്റം കുറിക്കും. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2ErK0Cf
via IFTTT
No comments:
Post a Comment