ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടേത് ഉത്തരവല്ല; കേവലം വിധി മാത്രം: ടി.പി സെന്‍കുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടേത് ഉത്തരവല്ല; കേവലം വിധി മാത്രം: ടി.പി സെന്‍കുമാര്‍

പന്തളം: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടേത് ഉത്തരവല്ലെന്നും കേവലം വിധി മാത്രമാണെന്നും ശബരിമല കര്‍മസമിതി നേതാവ് ടി.പി സെന്‍കുമാര്‍. ആചാര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമത്തെ മാനിക്കാതെ പോലീസും സര്‍ക്കാരും സ്വീകരിച്ച നടപടിയാണ് നിരവധി പേരുടെ ജീവനെടുത്തതെന്നും സെന്‍കുമാര്‍ പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ കേരളത്തിലെ ഹിന്ദുക്കള്‍ക്കും വരും. ഇതിനായി ജാതി ചിന്തയും വ്യക്തിചിന്തയും മാറ്റി സമാജത്തിന്റെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു. നമ്മുടെ കാര്യങ്ങളില്‍ പങ്കെടുക്കാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. 50 വര്‍ഷം മുമ്പ് ചെയ്യേണ്ടതാണ് നാം ഇപ്പോള്‍ ചെയ്യുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരായ ഹര്‍ത്താലില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് 990 കേസുകളില്‍ സെന്‍കുമാര്‍ അടക്കമുള്ള കര്‍മസമിതി നേതാക്കളെ പ്രതി ചേര്‍ക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.



from mangalam.com https://ift.tt/2EtlWPD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages