ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. കശ്മീര്‍ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടിന് വീരമൃത്യു. കശ്മീരിലെ കുല്‍ഗാം ജില്ലയിലെ തരിഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ ഡി.എസ്.പി അമന്‍ താക്കൂറാണ് കൊല്ലപ്പെട്ടത്.
തീവ്രാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് സുരക്ഷാ സേന പ്രത്യാക്രമണം നടത്തി. പരുക്കേറ്റ ആര്‍മി ഉദ്യോഗസ്ഥനെ 92 ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ ഒരു വീട്ടിലാണ് തീവ്രവാദികള്‍ ഒളിച്ചിരുന്നത്.
ഇത് സംബന്ധിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സി.ആര്‍.പി.എഫും രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പോലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് തീവ്രവാദികളോട് ഏറ്റുമുട്ടിയത്.
from mangalam.com https://ift.tt/2XlTCGf
via IFTTT
No comments:
Post a Comment