ദുബായ്: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്ന് ദുബായിലേക്ക് പറന്ന ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനം റാഞ്ചാന്‍ ശ്രമം. സംഭവത്തെ തുടര്‍ന്ന് വിമാനം ചിറ്റഗോംഗില്‍ അടിയന്തിരമായി നിലത്തിറക്കി. ബി.ജി. 147 എന്ന വിമാനമാണ് ഞായറാഴ്ച വൈകിട്ടോടെ അടിയന്തിരമായി നിലത്തിറക്കിയത്.
തോക്കുധാരി കോക്പിറ്റിലെത്തി പൈലറ്റിനെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. വിമാനം റാഞ്ചിയെന്ന വിവരം കോക്പിറ്റില്‍ നിന്ന് ലഭിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. രണ്ട് ജീവനക്കാരെ അക്രമി ബന്ദിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ സുരക്ഷിതരായി വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചു. വിമാനത്തില്‍ ബംഗ്ലാദേശ് എംപിയുമുണ്ടായിരുന്നു.
from mangalam.com https://ift.tt/2Sl3OLj
via IFTTT
No comments:
Post a Comment