ന്യൂഡൽഹി: ലോകത്തിലേറ്റവും മികച്ച ടോയിലെറ്റ് പേപ്പർ ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ കാണിച്ചുതരിക പകിസ്താൻ ദേശീയ പതാക. ഗൂഗിളിൽ ബെസ്റ്റ് ടോയിലെറ്റ് പേപ്പർ ഇൻ ദി വേൾഡ് ( best toilet paper in the world) എന്ന് തിരഞ്ഞാൽ ലഭിക്കുന്നത് പാകിസ്താൻ പതാകയുടെ ചിത്രങ്ങളാണ്. പുൽവാമ ആക്രമണത്തിന് പിന്നാലെ ഇപ്പോൾ ഇതാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നിരവധി പേർ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വിറ്ററിൽ ഏറ്റവും ട്രെൻഡായ ഹാഷ്ടാഗ് കൂടിയാണ് ഇപ്പോൾ ഇത്. ഗൂഗിൾ സെർച്ചിന്റെ പ്രത്യേകത മൂലമാണ് ഇത്തരം വൈരുദ്ധ്യങ്ങളായ ഉത്തരങ്ങൾ ലഭിക്കുന്നത്. പുൽവാമയിലെ ഭീകരാക്രമണത്തിൽ 44 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചതിന് പിന്നാലെ ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയാണ് ഭീകരാക്രമണം നടത്തിയത്. ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Content Highlights:As per google search, Pakistan's flag is the 'best toilet paper in the world
from mathrubhumi.latestnews.rssfeed http://bit.ly/2Gu26Wz
via
IFTTT
No comments:
Post a Comment