ജയ്പുർ: 40 ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ ദേശവിരുദ്ധ സന്ദേശംസമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നാല് പാരാമെഡിക്കൽ വിദ്യാർഥിനികളെ ജയ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് സസ്പെൻഡു ചെയ്തു. തൊട്ടുപിന്നാലെ സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ നാല് പേർക്കുമെതിരെ പോലീസ് കേസെടുത്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എൻ.ഐ.എം.എസ്) ലെ കശ്മീരിൽ നിന്നുള്ള രണ്ടാം വർഷ വിദ്യാർഥിനികൾക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. രാജ്യത്തെ നടുക്കിയ സംഭവത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന തരത്തിൽ ഇവർ വാട്സ്ആപ്പിൽ പോസ്റ്റുചെയ്ത ചിത്രമാണ് നടപടിക്ക് ഇടയാക്കിയത്. പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെണ് സർവകലാശാലയുടെ നടപടി. ദേശവിരുദ്ധ സന്ദേശംസമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നതെന്ന് സസ്പെൻഷൻ ഉത്തരവിൽ സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ ഇത്തരം പെരുമാറ്റങ്ങൾ സർവകലാശാലയ്ക്ക് അംഗീകരിക്കാനാവില്ല. ശക്തമായി അപലപിക്കുന്നു. ഇത്തരം നീക്കങ്ങൾ അതീവ ഗൗരവമായി കാണേണ്ടിവരുമെന്നും സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. സസ്പെൻഷന് പിന്നാലെയാണ് വിദ്യാർഥിനികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഐ.ടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാവും കേസ് അന്വേഷണമെന്ന് റൂറൽ എസ്.പി ഹരീന്ദ്രകുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ദേശവിരുദ്ധ ട്വീറ്റിന്റെ പേരിൽ ഒരു വിദ്യാർഥിയെ അലിഗഡ് സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു. Content Highlights:Pulwama terror attack, Anti National Post, Four students suspended
from mathrubhumi.latestnews.rssfeed http://bit.ly/2BF9ESm
via
IFTTT
No comments:
Post a Comment