ന്യൂൽഹി: പുൽവാമ ഭീകരാക്രമണത്തിനെ തുടർന്ന് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചതിലുള്ള വേദനയും രോഷവും പങ്കുവെച്ച് പ്രധാനമന്ത്രി. തന്റെയുള്ളിൽ കത്തിജ്വലിക്കുന്ന തീ നാളമുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ബീഹാറിൽ ഒരു സർക്കാർ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പുൽവാമ ഭീകരാക്രമണത്തിലെ സിആർപിഎഫ് സൈനികർ വീരമൃത്യുവരിച്ചതിലുള്ള മനോവേദന അദ്ദേഹം പങ്കുവച്ചത്. എന്റെ എല്ലാ പ്രാർത്ഥനയും സല്യൂട്ടും വീരമൃത്യുവരിച്ച സഞ്ജയ്കുമാർ സിൻഹയ്ക്കും രത്തൻകുമാർ ഠാക്കൂറിനും സമർപ്പിക്കുന്നു. ഇവിടെ എത്തിച്ചേർന്നിരിക്കുന്ന എല്ലാവരോടുമായി എനിക്ക് പറയാനുള്ളത്, നിങ്ങളുടെ എല്ലാവരുടേയും ഉള്ളിൽ ഒരു രോഷം പുകയുന്നുണ്ടാകും. അതുപോലെ എന്റെയുള്ളിൽ കത്തിജ്വലിക്കുന്ന ഒരു തീ നാളമാണ് ഇപ്പോൾ- അദ്ദേഹം പറഞ്ഞു. സൈനികർക്കു നേരെയുണ്ടായ ആക്രമണം നിന്ദ്യവും ക്രൂരവുമാണെന്ന് അദ്ദഹം പറഞ്ഞിരുന്നു. ഈ ക്രൂരകൃത്യത്തെ ശക്തമായി അപലപിക്കുന്നൂവെന്നും നമ്മുടെ ധീരസൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. Content Highlights:Fire In My Heart PM Modi s Outrage On Pulwama Terror Attack
from mathrubhumi.latestnews.rssfeed http://bit.ly/2TVPF96
via
IFTTT
No comments:
Post a Comment