ആദ്യ മെട്രോ പോലീസ് സ്‌റ്റേഷന്‍ കൊച്ചിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

ആദ്യ മെട്രോ പോലീസ് സ്‌റ്റേഷന്‍ കൊച്ചിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

കൊച്ചി: സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷനായ കൊച്ചി മെട്രോ പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കളമശേരിയിലെ കുസാറ്റ് മെട്രോ സ്റ്റേഷന് സമീപമാണ് പോലീസ് സ്റ്റേഷൻ. പുതിയ സ്റ്റേഷൻ വന്നതോടെ കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഈ സ്റ്റേഷന്റെ പരിധിയിലാകും. കേസുകൾ കൂടുതൽ വേഗത്തിൽ പരിഹരിക്കുക മെട്രോ യാത്രക്കാരുടെ പരാതികൾ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മെട്രോ പോലീസ് സ്റ്റേഷനുള്ളത്. സിഐ, ഒരു വനിതാ എസ്ഐ അടക്കം മൂന്ന് എസ്ഐമാർ, മൂന്ന് എഎസ്ഐമാർ, 16 പൊലീസുകാർ ഉൾപ്പെടെ 23 പേരെയാണ് മെട്രോ സ്റ്റേഷനിൽ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ളത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്നതിൽ പൊലീസിനും വലിയ പങ്കുണ്ടെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ് ചെയ്യുന്ന ഓരോ കാര്യവും ജനങ്ങൾ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ നീതിയുക്തമായും നിയമാനുസൃതമായും കൃത്യനിർവഹണം നടത്താൻ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കെഎംആർഎൽ എംഡി എ.പി.എം.മുഹമ്മദ് ഹനീഷ്, ഡിജിപി ലോക്നാഥ് ബെഹ്റ, ഐജി വിജയ് സാക്കറെ, വി.കെ.ഇബ്രാഹിംകുഞ്ഞ് എംഎൽഎ, എം.സ്വരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കൊല്ലം, കാസർഗോഡ് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെയും വിവിധ പോലീസ് മന്ദിരങ്ങളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി വേദിയിൽ വീഡിയോ കോൺഫറൻസിങ് വഴി നിർവഹിച്ചു. Content Highlights:Metro Police Station, Kochi, CM Pinarayi Vijayan


from mathrubhumi.latestnews.rssfeed http://bit.ly/2BDAfPE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages