വീരമൃത്യു വരിച്ച ജവാന്റെ അമ്മയുടെ വാക്കുകള്‍ തന്നെ അസ്വസ്ഥമാക്കുന്നുവെന്ന് അശ്വിന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

വീരമൃത്യു വരിച്ച ജവാന്റെ അമ്മയുടെ വാക്കുകള്‍ തന്നെ അസ്വസ്ഥമാക്കുന്നുവെന്ന് അശ്വിന്‍

ചെന്നൈ:പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻമാരുടെ കുടുംബാംഗങ്ങളുടെ വാക്കുകൾ തന്നെ മാനസികമായി അലട്ടുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.അശ്വിൻ. വീരമൃത്യു വരിച്ച തമിഴ്നാട്ടിൽ നിന്നുള്ള സി.ആർ.പി.എഫ് ജവാൻ ശിവചന്ദ്രന്റെ അമ്മയുടെ വാക്കുകളാണ് അശ്വിൻ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഈ വാക്കുകൾ തന്നെ അസ്വസ്ഥമാക്കുന്നുവെന്നും പ്രാർത്ഥിക്കുക മാത്രമാണ് തനിക്ക് ചെയ്യാവുന്ന കാര്യമെന്നും അശ്വിൻ ട്വീറ്റിൽ പറയുന്നു. മാധ്യമപ്രവർത്തക പ്രിയങ്കതിരുമൂർത്തിയുടെ ട്വീറ്റ് പങ്കുവെച്ചാണ് അശ്വിൻ ഇക്കാര്യം പറയുന്നത്. ശിവചന്ദ്രന്റെ അമ്മയുടെ വാക്കുകളാണ് പ്രിയങ്കാതിരൂമൂർത്തി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ മാസം മകൻ വന്നപ്പോൾ തിരികെ പോവരുത് എന്ന് ഞാൻ അവനോട് ആവശ്യപ്പെട്ടതാണ്. ഒരു മകൻ നേരത്തെ മരിച്ച എനിക്ക് ഏക ആശ്വാസം അവനായിരുന്നു. എന്നാൽ അമ്മയാണ് എനിക്ക് ജന്മം നൽകിയതെങ്കിലും എന്റെ ജീവൻ രാജ്യത്തിന് അവകാശപ്പെട്ടതാണ് എന്നാണ് അവൻ എന്നോട് മറുപടി പറഞ്ഞത്. മരിക്കുകയാണെങ്കിൽ പട്ടാളക്കാരനായി മരിക്കണം എന്നും അവൻ എന്നോട് പറഞ്ഞു. ഇതായിരുന്നുശിവചന്ദ്രന്റെ അമ്മയുടെ വാക്കുകൾ. നേരത്തെ വിരാട് കോലിയും വീരേന്ദർ സെവാഗുമടക്കമുള്ള താരങ്ങൾ പുൽവാമ ആക്രമണത്തെ അപലപിച്ചിരുന്നു. ഒരു മേശക്കിരുവശം ഇരുന്നുള്ള സംസാരം മതിയെന്നും ഇനി സംസാരം യുദ്ധക്കളത്തിലാകാം എന്നുമായിരുന്നു ഗംഭീറിന്റെ പ്രതികരണം. വീരമൃത്യു വരിച്ച ജവാൻമാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുമെന്ന് സെവാഗും ഗംഭീറും വ്യക്തമാക്കിയിരുന്നു. Content Highlights: Ashwin Responds to Painful Tale by Martyrs Mother Pulwama Attack


from mathrubhumi.latestnews.rssfeed http://bit.ly/2U0MMni
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages