പുൽവാമ: സർക്കാരിനോട് കോൺഗ്രസിന്റെ അഞ്ചുചോദ്യങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

പുൽവാമ: സർക്കാരിനോട് കോൺഗ്രസിന്റെ അഞ്ചുചോദ്യങ്ങൾ

ന്യൂഡൽഹി: ദേശീയസുരക്ഷാകാര്യത്തിൽ നരേന്ദ്രമോദിസർക്കാർ ക്ഷമിക്കാനാവാത്തവിധം പരാജയപ്പെട്ടതായി കോൺഗ്രസ്. പുൽവാമ സംഭവവുമായി ബന്ധപ്പെട്ട അഞ്ചുചോദ്യങ്ങൾക്ക് സർക്കാർ നിർബന്ധമായും ഉത്തരം നൽകണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു. 1. ദേശീയസുരക്ഷയുടെയും ഇന്റലിജൻസ് വൃത്തങ്ങളുടെയും വീഴ്ചയുടെ ഉത്തരവാദിത്വം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ദേശീയസുരക്ഷാ ഏജൻസിയും ഏറ്റെടുക്കാത്തതെന്തുകൊണ്ട്. 2. എങ്ങനെയാണ് ഭീകരർക്ക് നൂറുകണക്കിന് കിലോ സ്ഫോടകവസ്തുക്കളും കാർബൈനും റോക്കറ്റ് ലോഞ്ചറും കിട്ടിയത്. ആർ.ഡി.എക്സ് നിറച്ച കാർ എങ്ങനെയാണ് അതിസുരക്ഷാമേഖലയായ ദേശീയപാതയിൽ കയറിയത്. അതും കോൺവോയ് യാത്രയ്ക്കുമുമ്പ് മേഖല പരിശോധിക്കണമെന്ന് നിർദേശം കിട്ടിയിട്ടും. 3. ആക്രമണത്തിന് 48 മണിക്കൂർ മുമ്പ് ജെയ്ഷെ മുഹമ്മദ് പുറത്തിറക്കിയ വീഡിയോ എന്തുകൊണ്ടാണ് സർക്കാർ അവഗണിച്ചത്. പാത പരിശോധിക്കണമെന്ന് ഫെബ്രുവരി എട്ടിന് ജമ്മുകശ്മീർ പോലീസ് നൽകിയ കൃത്യമായ ഇന്റലിജൻസ് നിർദേശം എന്തുകൊണ്ടാണ് പാലിക്കാതിരുന്നത്. 4. സി.ആർ.പി.എഫും ബി.എസ്.എഫും ജവാന്മാരുടെ നീക്കത്തിന് വിമാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് എന്തുകൊണ്ട് പരിഗണിച്ചില്ല. വിമാനം അനുവദിച്ചിരുന്നുവെങ്കിൽ വിലപ്പെട്ട ജീവൻ രക്ഷിക്കാമായിരുന്നില്ലേ. മോശം കാലാവസ്ഥ ആയതിനാൽ ജവാന്മാരുടെ കോൺവോയ് ഒരാഴ്ചയെങ്കിലും മാറ്റിവെക്കാമായിരുന്നില്ലേ. 5. മോദിയുടെ 56 മാസത്തെ ഭരണത്തിനിടയിൽ എന്തുകൊണ്ടാണ് കശ്മീരിൽ 488 ജവാന്മാരും 280 സാധാരണപൗരന്മാരും കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയിൽ പാകിസ്താൻ നടത്തിയ 5595 വെടിനിർത്തൽ ലംഘനം ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടതിന് കാരണമെന്താണ്. പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ നോട്ടുനിരോധനം എന്തുകൊണ്ടാണ് ഭീകരാക്രമണം അവസാനിപ്പിക്കാതിരുന്നത്. content highlights:Pulwama-terror-attack-congress asks-five-question-to-bjp


from mathrubhumi.latestnews.rssfeed https://ift.tt/2SU2HHA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages