കൊച്ചി: സുരേഷ് ഗോപി എം.പി.യെ കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസഡറാക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതർ. മെട്രോയുടെ ഒരു പദ്ധതി ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം. ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തിയ കെ.എം.ആർ.എൽ. എം.ഡി. മുഹമ്മദ് ഹനീഷ് മെട്രോയുടെ വികസനത്തിന് സുരേഷ് ഗോപിയുടെ സഹായം അഭ്യർത്ഥിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. നല്ലരീതിയിൽ മുന്നോട്ടുപോകുന്ന സ്ഥാപനമാണ് കൊച്ചി മെട്രോ എന്നും ബ്രാൻഡ് അംബാസഡർ പദവി ഏറ്റെടുക്കാൻ സന്നദ്ധനാണെന്നും സുരേഷ് ഗോപി അറിയിക്കുകയായിരുന്നു. സംഭവം ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ പ്രതിഷേധസ്വരങ്ങളും ഉയർന്നു. ഇതിനെ വിമർശിച്ച് വി.ടി. ബൽറാം എം.എൽ.എ. പ്രതികരിച്ചു. ഒരു സംഘപരിവാർ എം.പിയെ കേരള സർക്കാരിന്റെ അഭിമാനപദ്ധതിയുടെ ബ്രാൻഡ് അംബാസഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥതലത്തിലെടുത്തതാണോ എന്നും മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോ എന്നും അദ്ദേഹം ചോദിച്ചു. പോസ്റ്റിനെ അനുകൂലിച്ച് നിരവധിപേർ രംഗത്തെത്തി. ഉടനെ തന്നെ മെട്രോ ഔദ്യോഗിക പേജിൽ വിശദീകരണവും നൽകി. കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ചാണ് സിനിമാതാരവും രാജ്യസഭാ എം.പി.യുമായ സുരേഷ് ഗോപി എത്തിയതെന്നും കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചെന്നും മെട്രോ പോസ്റ്റിൽ കുറച്ചു. മുഹമ്മദ് ഹനീഷിന്റെ പ്രതികരണം അനൗദ്യോഗികമായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. ബ്രാൻഡ് അംബാസഡറാകാൻ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി മെട്രോയുടെ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി മറുപടി നൽകിയതായി കെ.ആർ.എം.എൽ. എം.ഡി. മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇപ്പോൾ തന്നെ ബ്രാൻഡ് അംബാസഡർ ആകാൻ അദ്ദേഹം തയ്യാറാണെന്ന് പറഞ്ഞതാണ് പലരും തെറ്റിദ്ധരിച്ചത് - മുഹമ്മദ് ഹനീഷ് പറഞ്ഞു. content highlights:suresh gopi, kochi metro,brand ambassador, kmrl
from mathrubhumi.latestnews.rssfeed https://ift.tt/2tyCSOs
via
IFTTT
No comments:
Post a Comment