ലോകമഹായുദ്ധ സമാപ്തിയുടെ ആഹ്‌ളാദം ചുംബന ചിത്രത്തില്‍ നിറച്ച നായകന്‍ വിടപറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

ലോകമഹായുദ്ധ സമാപ്തിയുടെ ആഹ്‌ളാദം ചുംബന ചിത്രത്തില്‍ നിറച്ച നായകന്‍ വിടപറഞ്ഞു

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ ആനന്ദം ഒരു ചുംബനത്തിൽ നിറച്ച് ലോകം മുഴുവൻ ശ്രദ്ധ നേടിയ ജോർജ് മെൻഡോസ ഞായറാഴ്ച ലോകത്തോട് വിടപറഞ്ഞു. അത്യാഹ്ളാദത്തോടെ, അതിതീവ്രതയോടെ ഒരു യുവതിയെ ചുംബിക്കുന്ന നാവികന്റെ ചിത്രം വർഷങ്ങൾക്കിപ്പുറവും യുദ്ധാനന്തര ആഹ്ളാദപ്രതീകമായി വാഴ്ത്തപ്പെടുന്നു. 1945 ഓഗസ്റ്റ് 14 ന് ജപ്പാൻ കീഴടങ്ങിയതിനെ തുടർന്ന് നടന്ന ആഹ്ളാദ പ്രകടനങ്ങൾക്കിടയിലാണ് ജോർജ് മെൻഡോസ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഗ്രീറ്റ സിമ്മർ ഫ്രീഡ്മാൻ എന്ന നഴ്സിനെ ചുംബിച്ചത്. വി ജെ (Victory Over Japan Day) ദിനത്തിൽ ജപ്പാൻ അമേരിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കിയ വാർത്ത ന്യൂയോർക്ക് വീഥികളിൽ ആഘോഷങ്ങളുടെ വേലിയേറ്റങ്ങൾക്ക് വഴിയൊരുക്കി. അതിനിടെയാണ് ആഘോഷങ്ങളുടെ വികാരതീവ്രതയിലായിരുന്ന ജോർജ് മുമ്പൊരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത ഗ്രീറ്റയെ കടന്നു പിടിച്ച് ചുംബിച്ചത്. ആൽഫ്രഡ് ഐസൻസ്റ്റെയ്ഡ് പകർത്തിയ ആ നിമിഷം ലൈഫ് മാഗസിനിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ദ കിസ് എന്ന പേരിൽ പ്രസിദ്ധീകരിച്ച ചിത്രം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോകളിൽ ഒന്നാണ്. നാവികസേന ഫോട്ടോഗ്രാഫർ വിക്ടർ ജോർജെൻസെനും ഇതേ ചിത്രം പകർത്തിയിരുന്നു. ലോകം മുഴുവൻ പ്രചരിച്ച ചിത്രം ഇപ്പോഴും പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെടുന്നു. വർഷങ്ങൾക്ക് ശേഷമാണ് ജോർജും ഗ്രീറ്റയുമാണ് ചിത്രത്തിലുള്ളതെന്ന് തിരിച്ചറിഞ്ഞത്. നാവികസേനാ കപ്പലുകളിലെ നേഴ്സുമാർ യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ ആത്മാർഥതയോടെ പരിചരിക്കുന്നത് കണ്ടിട്ടുണ്ടെന്നും അവരോടുള്ള ബഹുമാനം മനസിൽ സൂക്ഷിച്ചിരുന്നത് കൊണ്ടാണ് യുദ്ധം അവസാനിച്ച വാർത്ത കേട്ടപ്പോൾ സന്തോഷം പങ്കിടാൻ ഒരു നഴ്സിനെ ചുംബിക്കാൻ തോന്നിയതെന്ന് ജോർജ് 2005 ൽ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. Image courtesy: AP അതൊരു പ്രണയപ്രകടനമായിരുന്നില്ലെന്നും ആഘോഷങ്ങൾക്കിടയിൽ പ്രതീക്ഷിക്കാതെ ഒരാൾ അടുത്തെത്തി കടന്നുപിടിച്ച് ചുംബനം നൽകുകയായിരുന്നുവെന്ന് ഗ്രീറ്റ അഭിമുഖത്തിൽ പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2016 ൽ ഗ്രീറ്റ മരിച്ചു. തന്റെ 96-ാം പിറന്നാളിന് രണ്ടു ദിവസം ബാക്കിനിൽക്കെയാണ് ജോർജ് മരിച്ചത്. Content Highlights: Times Square kiss, sailor caught in iconic photo dies at 95, II World War


from mathrubhumi.latestnews.rssfeed http://bit.ly/2SKFg3B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages