പീതാംബരനെ സിപിഎം പുറത്താക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

പീതാംബരനെ സിപിഎം പുറത്താക്കി

കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ആസൂത്രണം ചെയ്ത ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ സിപിഎംപുറത്താക്കി. പീതാംബരനെ ഇന്നലെ രാത്രിയോടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് സൂചന. സംസ്ഥാനകമ്മിറ്റി തീരുമാനപ്രകാരമാണ് പീതാംബരനെ പുറത്താക്കിയതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സംരക്ഷണം നൽകില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പെരിയയിലെ കൊലപാതകം പാർട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പീതാംബരനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനും പറഞ്ഞിരുന്നു. Content Highlights: CPM expels Peethambaran, Periya Double Murder


from mathrubhumi.latestnews.rssfeed http://bit.ly/2DN0R0M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages