ന്യൂഡൽഹി: കശ്മീരിൽ പൊതുതിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെട്ടു. ഇതേതുടർന്ന് ആവശ്യത്തിൽ രേഖാമൂലം കാരണങ്ങൾ ബോധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് നിർദ്ദേശിച്ചു. പൊതുതിരഞ്ഞെടുപ്പിനൊപ്പം കശ്മീർ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീരിലെ നിലവിലെ സംഭവവികാസങ്ങൾ തന്നെയാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ ജമ്മുകശ്മീർ ഭരണകൂടവും കേന്ദ്രസർക്കാരും കശ്മീരിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ജമ്മുകശ്മീർ ചീഫ് സെക്രട്ടറി തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന നിലപാടാണ് ചീഫ് സെക്രട്ടറിയും കേന്ദ്രസർക്കാരും സ്വീകരിച്ചത്. ജമ്മുകശ്മീരിൽ രാഷ്ട്രപതി ഭരണമാണ് ഇപ്പോൾ. അവിടെ മെയ് 20 ന് അകം തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാൽ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തിയിരിക്കണമെന്നാണ് ഭരണഘടനാ വ്യവസ്ഥ. ഇത് പരിഗണിച്ചാണ് പൊതു തിരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്താൻ ആലോചന വന്നത്. നിലവിലെ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അനുയോജ്യമായ സമയത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന നിർദ്ദേശം. രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി ജൂണിൽ മാത്രമേ അവസാനിക്കു എന്നതിനാൽ പരമാവധി വൈകി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇക്കാര്യങ്ങളും കാരണങ്ങളും രേഖാമൂലം എഴുതി നൽകാൻ കേന്ദ്രത്തിനോടും സംസ്ഥാന ഭരണകൂടത്തോടും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുകയായിരുന്നു. Content Highlights:Center Demand delaying Election to Kashmir Assembly, EC ask give reason
from mathrubhumi.latestnews.rssfeed http://bit.ly/2SGCDQa
via
IFTTT
No comments:
Post a Comment