ടി.ഡി.പിയും മുഖ്യമന്ത്രിയും ആന്ധ്രയെ കൊള്ളയടിക്കുന്നു; നായിഡുവിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

ടി.ഡി.പിയും മുഖ്യമന്ത്രിയും ആന്ധ്രയെ കൊള്ളയടിക്കുന്നു; നായിഡുവിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

ഗുണ്ടൂർ(ആന്ധ്രാപ്രദേശ്): തെലുങ്കുദേശം പാർട്ടിയെയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് ചന്ദ്രബാബു നായിഡുവിനെതിരേ നരേന്ദ്രമോദി ആഞ്ഞടിച്ചത്. ചന്ദ്രബാബു നായിഡുവും തെലുങ്കുദേശം പാർട്ടിയും ആന്ധ്രയെ കൊള്ളയടിക്കുകയാണെന്നും പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് തെലുങ്കുദേശം പാർട്ടിയുടെ പ്രചരണങ്ങൾ നടത്തുന്നതെന്നും മോദി ആരോപിച്ചു. ചന്ദ്രബാബു നായിഡുവിന്റെ യാത്രകൾക്കും പരിപാടികൾക്കും പൊതുജനങ്ങളുടെ പണമാണ് ഉപയോഗിക്കുന്നത്. ബി.ജെ.പി. ഒരു പരിപാടി നടത്തുമ്പോൾ പാർട്ടി പ്രവർത്തകരാണ് പണം മുടക്കാറ്. എന്നാൽ ടി.ഡി.പി. പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് അവരുടെ പ്രചരണപരിപാടികൾ നടത്തുന്നത്- മോദി പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രിയുടെ ഈ കൊള്ളയടി ജനങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹത്തിന് സ്വന്തം സംസ്ഥാനത്തുപോലും പ്രശസ്തി നഷ്ടമാവുകയാണെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. എന്തുകൊണ്ടാണ് ചന്ദ്രബാബു നായിഡു തന്നെക്കാൾ മുതിർന്ന നേതാവാണെന്ന് എപ്പോഴും അവകാശപ്പെടുന്നതെന്നറിയാമോ? അതെ, പുതിയ മുന്നണികൾ രൂപീകരിക്കുന്നതിലും പിന്നിൽനിന്ന് കുത്തുന്നതിലും അദ്ദേഹം തീർച്ചയായും മുതിർന്ന നേതാവാണ്. ഭാര്യാപിതാവായ മഹാനായ എൻ.ടി.ആറിനെ പോലും അദ്ദേഹം പിന്നിൽനിന്ന് കുത്തിയത് അതിന് തെളിവാണെന്നും പ്രധാനമന്ത്രി ഗുണ്ടൂരിൽ പറഞ്ഞു. ഞായറാഴ്ച രാവിലെ വിജയവാഡ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. തുടർന്ന് ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയും ഗവർണറും ചേർന്നാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. നേരത്തെ, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഗുണ്ടൂരിലും വിജയവാഡയിലും പ്രതിഷേധ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മോദിക്ക് പ്രവേശനമില്ലെന്നും, മോദിയെ ഇനി തിരഞ്ഞെടുക്കില്ലെന്നും എഴുതിയിരുന്ന കൂറ്റൻബോർഡുകളാണ് പാതയോരങ്ങളിൽ സ്ഥാനംപിടിച്ചത്. ഇതിനെതിരെ ബി.ജെ.പി. പോലീസിൽ പരാതി നൽകുകയും ചെയ്തു. Content Highlights:pm modi speech in guntur andhra pradesh, he says that chandrababu naidu robbing andhra


from mathrubhumi.latestnews.rssfeed http://bit.ly/2tcKjdQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages