കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. നടപടികള്‍ വേഗത്തിലാക്കാന്‍ താന്‍ കേന്ദ്രമന്ത്രിയായിരിക്കെ ഒരു പ്രമുഖ നേതാവ് സമ്മര്‍ദം ചെലുത്തിയെന്നു കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍.
ജനമഹായാത്രയുടെ ഭാഗമായി കോഴിക്കോട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നമിട്ടത് അടുത്തിടെ എല്‍.ഡി.എഫില്‍ ഇടംനേടിയ എം.പി. വീരേന്ദ്രകുമാറിനെയെന്നു സൂചന. ലോക്താന്ത്രിക് ജനതാദളിനെ (എല്‍.ജെ.ഡി) കരിവാരിത്തേക്കാനാണു മുല്ലപ്പള്ളി ശ്രമിക്കുന്നതെന്ന എം.വി. ശ്രേയാംസ് കുമാറിന്റെ പ്രതികരണം െവെകിയില്ല.
പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ആരോപണത്തിലൂടെ കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ എല്‍.ജെ.ഡിയെയും സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. കേരളത്തിലെ സി.പി.എം-ബി.ജെ.പി. ബന്ധത്തെക്കുറിച്ചു പറയുന്നതു തെളിവിന്റെ അടിസ്ഥാനത്തിലാണ്.
അല്‍ഫോണ്‍സ് കണ്ണന്താനമാണ് സി.പി.എമ്മിനെയും ബി.ജെ.പിയെയും ബന്ധിപ്പിച്ചു നിര്‍ത്തുന്നത്. തെളിവുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുല്ലപ്പള്ളിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നപക്ഷം തെളിവ് ഹാജരാക്കണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു.
from mangalam.com http://bit.ly/2RNHYjz
via IFTTT
No comments:
Post a Comment