അടൂർ സ്വദേശികളായ രണ്ട്‌ വിദ്യാർഥികൾ തീവണ്ടിതട്ടി മരിച്ചനിലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

അടൂർ സ്വദേശികളായ രണ്ട്‌ വിദ്യാർഥികൾ തീവണ്ടിതട്ടി മരിച്ചനിലയിൽ

കോയമ്പത്തൂർ: അടൂർ സ്വദേശികളായ രണ്ട് വിദ്യാർഥികളെ കോയമ്പത്തൂരിൽ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. മൂന്നാലത്ത് എടക്കേട്ടും വില്ലയിൽ അമൽ പി. കുമാർ (19), അമ്മകണ്ടകരയിൽ സുധീഷ് ഭവനിൽ സൂര്യ എസ്. നായർ (18) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരിനും പോത്തനൂരിനുമിടയിൽ നഞ്ചുണ്ടപുരത്ത് റെയിൽപാളത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമലും സൂര്യയും അടൂരിലെ സ്വകാര്യ കോളേജിൽ ബി.കോം. വിദ്യാർഥികളാണ്. ഏത് തീവണ്ടിയാണ് തട്ടിയതെന്ന കാര്യം അറിവായിട്ടില്ല. കാലത്ത് കോയമ്പത്തൂർ-പോത്തനൂർ പാസഞ്ചർ തീവണ്ടിയുടെ ലോക്കോപൈലറ്റാണ് ആദ്യം മൃതദേഹങ്ങൾ പാളത്തിൽ കണ്ടത്. തുടർന്ന്, റെയിൽവേപോലീസെത്തി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസിൽ ചെന്നൈയ്ക്കുള്ള തീവണ്ടി ടിക്കറ്റുകൾ ഇവരിൽനിന്ന് കണ്ടെത്തി. ഇതേവണ്ടിയിൽ വ്യാഴാഴ്ച വൈകീട്ട് കോട്ടയത്തുനിന്നാണ് ഇവർ കയറിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. content highlights: adoor students found dead


from mathrubhumi.latestnews.rssfeed http://bit.ly/2GgugmZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages