തൃക്കരിപ്പൂർ: സംസ്ഥാനത്ത് 1957-ലെ ആദ്യ തിരഞ്ഞെടുപ്പിൽ ഇ.എം.എസ്സിനോട് മത്സരിച്ച കോൺഗ്രസ് നേതാവ് ടി.വി.കോരൻ (94) അന്തരിച്ചു. പ്രമുഖ സഹകാരിയും ആദ്യകാല സോഷ്യലിസ്റ്റുമായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ തൃക്കരിപ്പൂർ ടൗണിലെ വസതിയിലായിരുന്നു അന്ത്യം. 1957-ൽ പി.എസ്.പി.യിൽ പ്രവർത്തിക്കുന്ന കാലത്ത് അന്നത്തെ നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽനിന്നാണ് ഇ.എം.എസ്സിനോട് മത്സരിച്ച് തോറ്റത്. സോഷ്യലിസ്റ്റ് പാർട്ടിയുടെ യുവജനനേതാവായി പൊതുരംഗത്തുവന്നു. സോഷ്യലിസ്റ്റ് പാർട്ടി വിഭജിച്ചപ്പോഴാണ് പി.എസ്.പി.യിൽ ചേർന്ന് പ്രവർത്തിച്ചത്. പി.എസ്.പി. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. 1980-ൽ പയ്യന്നൂർ നിയമസഭാമണ്ഡലത്തിൽ സുബ്രഹ്മണ്യ ഷേണായിയോട് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1960-ൽ എൻ.കെ.ബാലകൃഷ്ണനോടൊപ്പം കോൺഗ്രസിലെത്തി. കാസർകോട് ഡി.സി.സി. വൈസ് പ്രസിഡന്റ്, ഖജാൻജി എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്ഥാന ഹൗസിങ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, നീലേശ്വരം സഹകരണ ഭവനനിർമാണസംഘം പ്രസിഡന്റ്, ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ്, തൃക്കരിപ്പൂർ കാർഷിക സഹകരണ ബാങ്ക് സ്ഥാപക ഡയറക്ടർ, ദീർഘകാലം പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ആറുപതിറ്റാണ്ടുകാലം തൃക്കരിപ്പൂരിൽ ആധാരമെഴുത്തുകാരനായിരുന്നു. അച്ഛൻ: പരേതനായ കെ.പൊക്കായി. അമ്മ: ടി.വി.ചിരുത. ഭാര്യ: പരേതയായ കെ.ദേവകി. മക്കൾ: കെ.വേണുഗോപാലൻ (റിട്ട. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ, കണ്ണൂർ), സുമതി, പുഷ്പവേണി (പടന്നക്കാട്), കൃഷ്ണവേണി (കണ്ണൂർ), രാജലക്ഷ്മി (ബെംഗളൂരു), ധനഞ്ജയൻ (ഓട്ടോമൊബൈൽ എൻജിനീയർ, കണ്ണൂർ), പരേതനായ ഹരീന്ദ്രനാഥ് (ഡിവിഷണൽ മാനേജർ, വെയർഹൗസിങ് കോർപ്പറേഷൻ). മരുമക്കൾ: എ.വി.സീമന്തിനി (കണ്ണൂർ), എ.വി. കുഞ്ഞിരാമൻ (റിട്ട. വായുസേന), റീത്ത (വെയർ ഹൗസിങ് കോർപ്പറേഷൻ, പയ്യന്നൂർ), ഒ.കുഞ്ഞമ്പു (റിട്ട. ഡിവിഷണൽ മാനേജർ എൽ.ഐ.സി. ചെന്നൈ), എ.വി.മുരളീധരൻ (റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ പി.ഡബ്ല്യു.ഡി.), ചന്ദ്രൻ ചിറമ്മൽ (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ സെൻട്രൽ എക്സൈസ്, ബെംഗളൂരു). സഹോദരങ്ങൾ: പരേതരായ ടി.വി.കുഞ്ഞമ്പു, കുമ്പ, ചവണിയൻ (തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ്). സഞ്ചയനം ഞായറാഴ്ച. Content Highlights: First niyamasabha election candidate T V Koran who fight against EMS Died
from mathrubhumi.latestnews.rssfeed http://bit.ly/2DcxFQT
via
IFTTT
No comments:
Post a Comment