തിരുവനന്തപുരം: കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പ്രയോജനം സംസ്ഥാനത്തെ 25 ലക്ഷത്തിലേറെപ്പേർക്ക് പ്രയോജനപ്പെട്ടേക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറഞ്ഞ ഭൂമിയുള്ള കർഷകർ ഏറെയുള്ളതിനാൽ ഭൂരിഭാഗം കർഷകർക്കും ഇതിന്റെ ഗുണം കിട്ടും. സംസ്ഥാനത്ത് ഇപ്പോൾ 60 വയസ്സ് കഴിഞ്ഞ 3.56 ലക്ഷംപേർ വരുമാനം, കുറഞ്ഞഭൂമി എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കർഷക പെൻഷൻ വാങ്ങുന്നുണ്ട്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 100 രൂപയുടെ വർധന പ്രാബല്യത്തിൽ വരുന്നതോടെ പെൻഷൻ തുക 1200 ആകും. ഇതിനൊപ്പമാണ് വർഷം ആറായിരം രൂപ കൂടി കിട്ടുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് കിസാൻ നിധി നടപ്പാക്കുന്നത്. കൃഷിവകുപ്പിൽനിന്നു ആനുകൂല്യം കൈപ്പറ്റുന്നവർ, കൃഷിവായ്പ എടുത്തവർ തുടങ്ങി ഒട്ടേറേ കർഷകർ വേറെയുണ്ട്. ഇവരെയെല്ലാം പരിഗണിച്ചാൽ 25 ലക്ഷം പേർക്കെങ്കിലും കിസാൻനിധി അനുകൂല്യം കിട്ടുമെന്നാണ് ഏകദേശ കണക്കെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സംസ്ഥാനത്ത് പെൻഷൻ കിട്ടാൻ പ്രായം നിശ്ചയിച്ചിട്ടുണ്ടെങ്കിലും കിസാൻ സമ്മാനനിധിയിൽ അതു പറയുന്നില്ല. ബജറ്റിൽ നിധി പ്രഖ്യാപിച്ചെങ്കിലും ഇത് നൽകുന്നതിന്റെ കൂടുതൽ വ്യവസ്ഥകൾ പുറത്തുവന്നിട്ടില്ല. Content Highlights: Union budget decision for farmers
from mathrubhumi.latestnews.rssfeed http://bit.ly/2G3Cn7e
via
IFTTT
No comments:
Post a Comment