അനർഹമായി വിധവ, അവിവാഹിത പെൻഷൻ വാങ്ങുന്നവർക്ക് പിടിവീഴും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

അനർഹമായി വിധവ, അവിവാഹിത പെൻഷൻ വാങ്ങുന്നവർക്ക് പിടിവീഴും

കൊണ്ടോട്ടി: വിധവ, അവിവാഹിത പെൻഷൻ ഗുണഭോക്താക്കളിലെ അനർഹരെ പിടികൂടാൻ ധനവകുപ്പ് നിബന്ധനകൾ കർശനമാക്കുന്നു. വിവാഹിതരല്ല എന്ന് തെളിയിക്കുന്നതിന് ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് പെൻഷൻ ലഭിക്കില്ല. നേരത്തെ, ഗുണഭോക്താക്കൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് നൽകിയാൽ മതിയായിരുന്നു. വിധവാ പെൻഷൻ ഗുണഭോക്താക്കളും അവിവാഹിത പെൻഷൻ വാങ്ങുന്നവരും വിവാഹശേഷവും അനർഹമായി പെൻഷൻ കൈപ്പറ്റുന്നതായി ധനവകുപ്പിന്റെ ശ്രദ്ധയിപ്പെട്ടതിനെ തുടർന്നാണ് നടപടി. വിധവകളോടൊപ്പം 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുമാണ് സർക്കാർ ക്ഷേമപെൻഷൻ അനുവദിക്കുന്നത്. അവിവാഹിതർ വിവാഹം കഴിച്ചിട്ടില്ലെന്നും വിധവകൾ പുനർവിവാഹിതരല്ലെന്നുമുള്ള സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്. ഒരോവർഷവും ഡിസംബറിലാണ് സാക്ഷ്യപത്രം നൽകേണ്ടത്. ഡിസംബറിൽ സാക്ഷ്യപത്രം നൽകാത്തവരുടെ ക്ഷേമപെൻഷനും തടഞ്ഞുവെക്കും. സാക്ഷ്യപത്രം ലഭ്യമാകുന്ന മുറയ്ക്ക് തദ്ദേശസ്ഥാപന സെക്രട്ടറി പെൻഷൻ പുനഃസ്ഥാപിച്ചുനൽകും. Content Highlights:new rules for widow and unmarried pension


from mathrubhumi.latestnews.rssfeed http://bit.ly/2D1e59R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages