ചന്ദ്രബാബു നായിഡു എന്‍.ടി.ആറിനെ പിന്നില്‍ നിന്ന് കുത്തിയെന്ന് പ്രധാനമന്ത്രി മോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

ചന്ദ്രബാബു നായിഡു എന്‍.ടി.ആറിനെ പിന്നില്‍ നിന്ന് കുത്തിയെന്ന് പ്രധാനമന്ത്രി മോഡി

ഗുണ്ടൂര്‍: ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആന്ധ്രയില്‍ വികസനം മറന്ന ചന്ദ്രബാബു നായിഡു സ്വന്തം കുടുംബത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മോഡി ആരോപിച്ചു. ആന്ധ്രയിലെ ജനങ്ങള്‍ക്ക് സൂര്യോദയം വാഗ്ദാനം ചെയ്ത ചന്ദ്രബാബു നായിഡു എന്നാല്‍ മകന്റെ രാഷ്ട്രീയ ഉദയത്തിനാണ് ശ്രമിക്കുന്നതെന്ന് മോഡി ആരോപിച്ചു. വികസനക്കാര്യത്തില്‍ ചന്ദ്രബാബു നായിഡു യു.ടേണ്‍ എടുത്തുവെന്നും മോഡി ആരോപിച്ചു.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി എന്‍.ഡി.എ മുന്നണി വിട്ടത്. താന്‍ മോഡിയേക്കാള്‍ സീനിയറാണെങ്കിലും മോഡിയുടെ ഈഗോ തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തെ സാര്‍ എന്ന് വിളിക്കേണ്ടി വരുന്നുവെന്നും ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചന്ദ്രബാബു നായിഡു തന്നെക്കാള്‍ സീനിയറാണെന്ന് മോഡി പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പാര്‍ട്ടികള്‍ പാര്‍ട്ടികള്‍ മാറുന്ന കാര്യത്തിലാണെന്ന് മോഡി പരിഹസിച്ചു. തന്റെ ഭാര്യാ പിതാവ് എന്‍.ടി.ആറിനെ പിന്നില്‍ നിന്ന് കുത്തിയ കാര്യത്തിലും നായിഡു സീനിയറാണ്. ഒരിക്കല്‍ പ്രശംസിച്ചവരെ തൊട്ടടുത്ത നിമിഷം അപമാനിക്കുന്നതിലും നായിഡു തന്നേക്കാള്‍ സീനിയറാണെന്ന് മോഡി പരിഹസിച്ചു.

ഗുണ്ടൂരില്‍ കൃഷ്ണപട്ടണം ബി.പി.സി.എല്‍ കോസ്റ്റല്‍ ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗുണ്ടൂരിലെ ഗാനാവരം എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എത്തിയിരുന്നില്ല. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ബി.പി.എസി.എല്ലിന്റെ ചടങ്ങില്‍ വച്ച് ആന്ധ്രയ്ക്കായി 9000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.


ചന്ദ്രബാബു നായിഡുവിനെതിരായ രാഷ്ട്രീയ ആരോപണങ്ങള്‍ക്കാണ് പ്രധാനമന്ത്രി കൂടുതല്‍ സമയം ചെലവഴിച്ചത്. തന്റെ ഭാര്യാ പിതാവ് എന്‍.ടി രാമറാവുവിനെ പിന്നില്‍ നിന്ന് കുത്തിയ ആളാണ് ചന്ദ്രബാബു നായിഡുവെന്ന് മോഡി ആരോപിച്ചു. എന്‍.ടി.ആര്‍ കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ്. എന്നാല്‍ നായിഡു തന്നെ തന്നെ കോണ്‍ഗ്രസിന് വിട്ടു കൊടുത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ ആന്ധ്രയിലും പ്രതിഷേധം ഉയര്‍ന്നു. അതേസമയം ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചവരോട് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. താന്‍ തിരികെ പോകണമെന്നാണ് ചിലര്‍ പറയുന്നത്. താന്‍ ഡല്‍ഹിയില്‍ അധികാരത്തിലേക്ക് തന്നെ തിരികെ പോകാന്‍ പോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുണ്ടൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് പോയി.



from mangalam.com http://bit.ly/2GFv4ST
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages