'ഡല്‍ഹിയില്‍ ജീന്‍സ്, മണ്ഡലത്തിലെത്തിയാല്‍ സാരിയും സിന്ദൂരവും'; പ്രിയങ്കാ ഗാന്ധിക്കെതിരെ ബിജെപി എംപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

'ഡല്‍ഹിയില്‍ ജീന്‍സ്, മണ്ഡലത്തിലെത്തിയാല്‍ സാരിയും സിന്ദൂരവും'; പ്രിയങ്കാ ഗാന്ധിക്കെതിരെ ബിജെപി എംപി

ന്യൂഡൽഹി: കോൺഗ്രസിന്റെ നേതൃസ്ഥാനത്തേയ്ക്ക് എത്തിയ പ്രിയങ്കാ ഗാന്ധിക്കെതിരെ നിരവധി ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വ്യക്തിപരമായി പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രസ്താവനകൾ നിരവധിയുണ്ടായി. അക്കൂട്ടത്തിൽ ഒടുവിലത്തേതാണ് ബിജെപി എംപി ഹരീഷ് ദ്വിവേദിയുടേത്. ഡൽഹിയിൽ ജീൻസ് ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിലെത്തുമ്പോൾ സാരിയാണ് ധരിക്കുകയെന്നാണ് ഹരീഷ് ദ്വിവേദിയുടെ പരിഹാസ പ്രസ്താവന. രാഹുൽ ഗാന്ധി പരാജയപ്പെട്ടതുപോലെ പ്രിയങ്കയും രാഷ്ട്രീയത്തിൽ പരാജയപ്പെടും. ഡൽഹിയിൽ പ്രിങ്ക ഗാന്ധി ധരിക്കുന്നത് ജീൻസും ടീഷർട്ടുമാണ്. എന്നാൽ മണ്ഡലത്തിലെത്തുമ്പോൾ അവർ സാരി ധരിക്കുകയും സിന്ദൂരം അണിയുകയും ചെയ്യും.- ഹരീഷ് ദ്വിവേദി ബസ്തിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സൗന്ദര്യം, രാഷ്ട്രീയത്തിലെപരിചയക്കുറവ്, കുടുംബവാഴ്ച തുടങ്ങിയവയുടെ പേരിലും ഭർത്താവ് റോബർട്ട് വദ്രയ്ക്കെതിരായ ആരോപണങ്ങളുടെ പേരിലുമെല്ലാം പ്രിയങ്കയ്ക്കെതിരെ നിരവധി ആക്ഷേപങ്ങൾ അടുത്തിടെ ഉയർന്നുവന്നിരുന്നു. പ്രിയങ്ക വളരെ സുന്ദരിയാണ്. എന്നാൽ എന്തെങ്കിലും രാഷ്ട്രീയ നേട്ടങ്ങളോ കഴിവോ അവർക്കില്ലെന്ന് ബിഹാർ മന്ത്രി വിനോദ് നാരായൺ ഝാ പ്രസ്താവിച്ചിരുന്നു. മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായുള്ള പ്രിയങ്കയുടെ രൂപസാദൃശ്യത്തെ പരിഹസിച്ച് ബിഹാറിലെ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും രംഗത്തെത്തിയിരുന്നു. കോൺഗ്രസിൽ ശക്തരായ നേതാക്കളില്ലാത്തതുകൊണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്ക ഗാന്ധിയെപ്പോലുള്ള ചോക്ലേറ്റ് മുഖങ്ങളെ അവതരിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ പറഞ്ഞിരുന്നു. മുൻപ് പ്രിയങ്കാ ഗാന്ധി നിയസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പങ്കെടുത്തപ്പോൾ ബിജെപി നേതാവ് വിനയ് കത്യാറും ആക്ഷേപവുമായി രംഗത്തെത്തിയിരുന്നു. പ്രിയങ്കയേക്കാൾ കൂടുതൽ സുന്ദരികളായ സിനിമാ നടിമാരും കലാകാരികളും ഇവിടെയുണ്ടെന്ന് കത്യാർ പറഞ്ഞിരുന്നു. Content Highlights:Jeans in Delhi, Saree and Sindoor in Constituency, BJP MP, Priyanka Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2UP5rCP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages